---
title: " 'ആകുമ്പോള്‍ അറിയിക്കാം ചേട്ടാ'; ബര്‍ത്ത് ഡേ പോസ്റ്റില്‍ കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത്  വീണ"
english_title: "'I'll let you know when I do, bro'; Veena replied to the person who commented on the birthday post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117882/ill-let-you-know-when-i-do-bro-veena-replied-to-the-person-who-commented-on-the-birthday-post"
published_at: "2023-05-29T11:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474413f32648_VEENA.jpg"
keywords: []
---

#  'ആകുമ്പോള്‍ അറിയിക്കാം ചേട്ടാ'; ബര്‍ത്ത് ഡേ പോസ്റ്റില്‍ കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത്  വീണ

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ . നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് . അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് വീണ നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍. 

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ . നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് . അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് വീണ നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍. 

ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടാറുള്ള വീണയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വീണയുടെ ദാമ്പത്യ ജീവിതം കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയമാണ്. താരവും ഭര്‍ത്താവും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. 

താരത്തിന്റെ ബര്‍ത്ത് ഡേ ആഘോഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വീണയാണ് ബര്‍ത്ത് ഡേ ആഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിനിടെ തന്നെ ചൊറിയാന്‍ വന്നൊരാള്‍ക്ക് വീണ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചായിരുന്നു ഇയാളുടെ ചോദ്യം. വീണയോടുള്ള ചോദ്യവും അതിനുള്ള മറുപടിയുമെല്ലാം ചര്‍ച്ചയാവുകയാണ്. 

ഇവള്‍ ഡിവോഴ്‌സ് ആയി അല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടനെ തന്നെ വീണ മറുപടിയുമായി എത്തുകയായിരുന്നു. ഇല്ല. ആകുമ്പോള്‍ അറിയിക്കാം ചേട്ടാ എന്നായിരുന്നു വീണയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. താരം പങ്കുവച്ച വീഡിയോയും വൈറലാവുകയാണ്. സിനിമയിലും സീരിയലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് വീണ നായര്‍.

എന്നാല്‍ വീണയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുന്നതോടെയാണ്. ആര്‍ജെ അമന്‍ ആണ് വീണയുടെ ഭര്‍ത്താവ്. ഇരുവരും പിരിഞ്ഞുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നാണ് അമന്‍ ഈ സമയത്ത് അറിയിച്ചത്. 

ഈയ്യടുത്ത് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വീണയും മനസ് തുറന്നിരുന്നു. തങ്ങള്‍ പിരിഞ്ഞാതാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കഴിയുന്നത്. എന്നാല്‍ ഇപ്പോഴും ക്ലൈമാക്‌സിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. ഒരു ചായ കുടിച്ച് പിരിയുന്നത് പോലെ അല്ല. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ല. ഒരുപാട് സമയമെടുക്കും എന്നാണ് വീണ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/117882/ill-let-you-know-when-i-do-bro-veena-replied-to-the-person-who-commented-on-the-birthday-post)