---
title: "ലെയ്‍സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു"
english_title: "Liaison Officer Karthik Chennai passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117854/liaison-officer-karthik-chennai-passed-away"
published_at: "2023-05-29T10:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474310c0b42e_DEATH.jpg"
keywords: []
---

# ലെയ്‍സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു

> **Lead Summary:** ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് കാര്‍ത്തിക് ആയിരുന്നു.

## Article Content

ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് കാര്‍ത്തിക് ആയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇന്നലെയും സജീവമായിരുന്നു കാര്‍ത്തിക്.

> ഫെഫ്‍ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ അംഗമാണ്. കാര്‍ത്തിക്കിന് ആദരാഞ്ജലി നേര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- "ചെന്നൈയിൽ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദർശികളിൽ പ്രധാനിയായിരുന്ന കാർത്തിക് ചെന്നൈ കർമ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികൾ കൊണ്ടും സിനിമാ പ്രവർത്തകർക്കിടയിൽ വളരെയേറെ പ്രിയങ്കരനായിരുന്നു. സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികൾ."

> നിര്‍മ്മാതാവ് സി വി സാരഥി കുറിച്ചത് ഇങ്ങനെ- "കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്. ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതമായ പേര്. ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!"

### Related Links & Sources
- [Original Story Source](https://moviemax.in/news/117854/liaison-officer-karthik-chennai-passed-away)