'മുൻ ഭർത്താവിൽ നിന്നും നേരിട്ടത് കൊടിയ പീഡനം'; മുൻ ഭർത്താവിനൊപ്പം ഡിന്നർ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ

'മുൻ ഭർത്താവിൽ നിന്നും നേരിട്ടത് കൊടിയ പീഡനം';  മുൻ ഭർത്താവിനൊപ്പം ഡിന്നർ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ
May 28, 2023 08:31 PM | By Susmitha Surendran

ബോളിവുഡിൽ നിരവധി വിവാഹമോചനങ്ങൾ നടക്കാറുണ്ട്. അതിൽ ചിലത് വളരെ മോശമായി പര്യവസാനിച്ചവയാണ്. ചിലത് സ്വമേധയ രണ്ടുകൂട്ടരും ഒരുമിച്ച് എടുത്ത തീരുമാനത്തിന്റെ പുറത്ത് അവസാനിപ്പിച്ചതാണ്. താരസുന്ദരി കരിഷ്മ കപൂറിന്റെ വിവാഹമോചനം ഒരു കാലത്ത് വലിയ വാർത്താ പ്രാധാന്യം നേടിയതായിരുന്നു. ഭർത്താവിന്റേയും കുടുംബത്തിന്റേയും കൊടിയ പീ‍ഡനങ്ങൾ ഓരോന്നായി കുടുംബ കോടതിയിൽ കരിഷ്മ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

2003ൽ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാ​ഹം നടന്നത്. 2016ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് സിം​ഗിൾ മദറായി മക്കൾക്ക് വേണ്ടി ജീവിക്കുകയാണ് താരം. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മുൻ ഭർത്താവിനൊപ്പം ഡിന്നർ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

സഞ്ജയ് കപൂർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. 

സഞ്ജയ് കപൂറിനൊപ്പം ഡിന്നർ ഡേറ്റിന് എത്തിയപ്പോൾ അതീവ സുന്ദരിയും സന്തോഷവതിയുമായിരുന്നു കരിഷ്മ കപൂർ. വിവാഹമോചനത്തിന് ശേഷം കരിഷ്മയും സഞ്ജയിയും കണ്ടുമുട്ടുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ മാർച്ച് 12നും കരിഷ്മയും സഞ്ജയിയും മകൻ കിയാൻ കപൂറിന്റെ ജന്മദിന ആഘോഷത്തിനായി ഒരുമിച്ച് സമയം ചിലവഴിച്ചിരുന്നു.

സഞ്ജയ് കപൂർ ഇപ്പോഴത്തെ ഭാര്യയോടൊപ്പമായിരുന്നു അന്ന് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. പ്രിയ സച്ച്ദേവാണ് ഇപ്പോഴത്തെ ഭാര്യ. ആ ബന്ധത്തിൽ ഒരു മകനും സഞ്ജയ്ക്കുണ്ട്. മാനസീകമായും ശാരീരികമായും വേദനിപ്പിച്ച മുൻ ഭർത്താവിനൊപ്പം നടിക്ക് എങ്ങനെ സന്തോഷത്തോടെ വീണ്ടും ഡിന്നർ ഡേറ്റിന് പോകാൻ മനസ് വന്നുവെന്നാണ് വീഡിയോയ്ക്ക് പലരും കമന്റായി കുറിച്ചത്. 

കരിഷ്മ-സഞ്ജയ് സൗഹൃദം കാണുമ്പോൾ സഹതാപവും ചിരിയും വരുന്നുവെന്നാണ് മറ്റൊരാൾ കുറിച്ചത്. അഭിഷേക് ബച്ചനുമായുള്ള പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് കരിഷ്മ കപൂര്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം ആര്‍ഭാടമായാണ് നടന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങി. 

സഞ്ജയിയും അമ്മ റാണിയും തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്നും കരിഷ്മ അക്കാലത്ത് ആരോപിച്ചിരുന്നു. താൻ ​ഗർഭിണിയായിരുന്ന സമയത്ത് അമ്മയിഅമ്മയെ കൊണ്ട് തന്നെ തല്ലിക്കാൻ ഭർത്താവ് സഞ്ജയ് ശ്രമിച്ചുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. 'അമ്മായിയമ്മ റാണി എനിക്കൊരു വസ്ത്രം സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ ആ വേഷം എനിക്ക് ഇണങ്ങുന്നുണ്ടായിരുന്നില്ല.' 

'ഇത് കണ്ട് സഞ്ജയ് അമ്മയോട് എന്നെ തല്ലാന്‍ ആവശ്യപ്പെട്ടു...', കരിഷ്മ കോടതിയില്‍ വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. നിരവധി സ്ത്രീകളുമായി ബന്ധമുള്ള വ്യക്തിയാണ് സ‍ഞ്ജയ് എന്നും കരിഷ്മ തുറന്ന് പറഞ്ഞിരുന്നു. 'സഞ്ജയുടെ ജീവിത രീതി ശരിയല്ല. മറ്റ് ചില സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ട്. മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും', കരിഷ്മ ആരോപിച്ചിരുന്നു.

താനുമായുള്ള വിവാഹശേഷം സഞ്ജയ് ആദ്യ ഭാര്യയുമായി ശാരീരിക ബന്ധത്തിലാണെന്നും കരിഷ്മ കോടതിയിൽ വെളിപ്പെടുത്തി. കരിഷ്മയുടെ വെളിപ്പെടുത്തലുകൾ വാർത്തയായതോടെ ഭർത്താവ് സഞ്ജയ് നടിക്കെതിരെ ആരോപണങ്ങളുമായി എത്തി. 'ഒരു ഭാര്യയെന്ന നിലയില്‍ മാത്രമല്ല അമ്മ എന്ന നിലയിലും കരിഷ്മ പൂര്‍ണ പരാജയമാണ്. സ്വന്തം ഉയര്‍ച്ചയ്ക്കുവേണ്ടി കുട്ടികളെ കരുവാക്കി കരിഷ്മ. കുട്ടികളെ കാണാന്‍ നടി അനുവദിക്കാറില്ല. കരിഷ്മ എന്നെ വിവാഹം കഴിച്ചത് പണത്തിനും ആഢംബര ജീവിതത്തിനും വേണ്ടിയാണ്', എന്നായിരുന്നു സഞ്ജയ് കപൂർ ആരോപിച്ചത്. ഇതുവരെ ബോളിവുഡിൽ നടന്നിട്ടുള്ളതിൽ ഏറ്റവും മോശമായ വേർപിരിയലായിരുന്നു കരിഷ്മയുടേയും സഞ്ജയിയുടേയും. 

Pictures and videos of Karisma returning from dinner with her ex-husband have gone viral

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup