ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് സഞ്ജയ് കപൂർ നിർബന്ധിച്ചു;കരിഷ്മ കപൂർ

ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് സഞ്ജയ് കപൂർ നിർബന്ധിച്ചു;കരിഷ്മ കപൂർ
2023-05-28T20:16:00 | By Kavya N

(moviemax.in) ബോളിവുഡിൽ നിരവധി വിവാഹമോചനങ്ങൾ നടക്കാറുണ്ട്. അതിൽ ചിലത് വളരെ മോശമായി പര്യവസാനിച്ചവയാണ്. അതിൽ ഒന്നാണ് താരസുന്ദരി കരിഷ്മ കപൂറിന്റെ വിവാഹമോചനം. ഒരു കാലത്ത് വലിയ വാർത്താ പ്രാധാന്യം നേടിയതായിരുന്നു ഇവരുടെ വിവാഹ മോചനം . കൂടാതെ ഭർത്താവിന്റേയും കുടുംബത്തിന്റേയും കൊടിയ പീ‍ഡനങ്ങൾ ഓരോന്നായി കുടുംബ കോടതിയിൽ കരിഷ്മ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2003ൽ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാ​ഹം നടന്നത്. 2016ൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു . പിന്നീട് സിം​ഗിൾ മദറായി മക്കൾക്ക് വേണ്ടി ജീവിക്കുകയാണ് താരം.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മുൻ ഭർത്താവിനൊപ്പം ഡിന്നർ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സഞ്ജയ് കപൂർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തി. സഞ്ജയ് കപൂറിനൊപ്പം ഡിന്നർ ഡേറ്റിന് എത്തിയപ്പോൾ അതീവ സുന്ദരിയും സന്തോഷവതിയുമായിരുന്നു കരിഷ്മ കപൂർ. വിവാഹമോചനത്തിന് ശേഷം കരിഷ്മയും സഞ്ജയിയും കണ്ടുമുട്ടുന്നത് ഇതാദ്യമല്ല.

കരിഷ്മയും സഞ്ജയിയും മകൻ കിയാൻ കപൂറിന്റെ ജന്മദിന ആഘോഷത്തിനായി ഒരുമിച്ച് സമയം ചിലവഴിച്ചിരുന്നു.സഞ്ജയ് കപൂർ ഇപ്പോഴത്തെ ഭാര്യയോടൊപ്പമായിരുന്നു അന്ന് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. പ്രിയ സച്ച്ദേവാണ് ഇപ്പോഴത്തെ ഭാര്യ. ആ ബന്ധത്തിൽ ഒരു മകനും സഞ്ജയ്ക്കുണ്ട്. മാനസീകമായും ശാരീരികമായും വേദനിപ്പിച്ച മുൻ ഭർത്താവിനൊപ്പം നടിക്ക് എങ്ങനെ സന്തോഷത്തോടെ വീണ്ടും ഡിന്നർ ഡേറ്റിന് പോകാൻ മനസ് വന്നുവെന്നാണ് പലരും കമന്റായി കുറിച്ചത്. അഭിഷേക് ബച്ചനുമായുള്ള പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് കരിഷ്മ കപൂര്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്.

ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം ആര്‍ഭാടമായാണ് നടന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ടു . സഞ്ജയിയും അമ്മ റാണിയും തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്നും താൻ ​ഗർഭിണിയായിരുന്ന സമയത്ത് അമ്മായിയമ്മയെ കൊണ്ട് തന്നെ തല്ലിക്കാൻ ഭർത്താവ് സഞ്ജയ് ശ്രമിച്ചുവെന്നും കരിഷ്മ ആരോപിച്ചി. 'അമ്മായിയമ്മ റാണി എനിക്കൊരു വസ്ത്രം സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ ആ വേഷം എനിക്ക് ഇണങ്ങുന്നുണ്ടായിരുന്നില്ല.

ഇത് കണ്ട് സഞ്ജയ് അമ്മയോട് എന്നെ തല്ലാന്‍ ആവശ്യപ്പെട്ടു. കരിഷ്മ കോടതിയില്‍ വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. നിരവധി സ്ത്രീകളുമായി ബന്ധമുള്ള വ്യക്തിയാണ് സ‍ഞ്ജയ് എന്നും കരിഷ്മ തുറന്ന് പറഞ്ഞ. താനുമായുള്ള വിവാഹശേഷം സഞ്ജയ് ആദ്യ ഭാര്യയുമായി ശാരീരിക ബന്ധത്തിലാണെന്നും കരിഷ്മ കോടതിയിൽ വെളിപ്പെടുത്തി. കരിഷ്മയുടെ വെളിപ്പെടുത്തലുകൾ വാർത്തയായതോടെ ഭർത്താവ് സഞ്ജയ് നടിക്കെതിരെ ആരോപണങ്ങളുമായി എത്തി.

'ഒരു ഭാര്യയെന്ന നിലയില്‍ മാത്രമല്ല അമ്മ എന്ന നിലയിലും കരിഷ്മ പൂര്‍ണ പരാജയമാണ്. സ്വന്തം ഉയര്‍ച്ചയ്ക്കുവേണ്ടി കുട്ടികളെ കരുവാക്കി കരിഷ്മ. കുട്ടികളെ കാണാന്‍ നടി അനുവദിക്കാറില്ല. കരിഷ്മ എന്നെ വിവാഹം കഴിച്ചത് പണത്തിനും ആഢംബര ജീവിതത്തിനും വേണ്ടിയാണ്', എന്നായിരുന്നു സഞ്ജയ് കപൂർ ആരോപിച്ചത്. ഇതുവരെ ബോളിവുഡിൽ നടന്നിട്ടുള്ളതിൽ ഏറ്റവും മോശമായ വേർപിരിയലായിരുന്നു കരിഷ്മയുടേയും സഞ്ജയിയുടേയും.

Content Highlight: Husband Sanjay Kapoor forced Karisma Kapoor to share bed with friend during honeymoon

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup