---
title: "ഭർത്താവിന് വയർ ഉണ്ടാകുമ്പോ എല്ലാത്തിനും ഒരു രസവും സുഖവുമാണ്;  എലീന പടിക്കൽ"
english_title: "Elena Patikal's interview is now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/11772/elena-patikals-interview-is-now-going-viral-on-social-media"
published_at: "2021-11-20T11:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619895477f59c_.jpg"
keywords: []
---

# ഭർത്താവിന് വയർ ഉണ്ടാകുമ്പോ എല്ലാത്തിനും ഒരു രസവും സുഖവുമാണ്;  എലീന പടിക്കൽ

> **Lead Summary:** അവതാരികയായി എത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എലീന പടിക്കൽ. എന്നാൽ താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കിയത് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോക്ക്‌ ശേഷമാണ് . അതിലൂടെ മലയാളികൾ താരത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചിരുന്നു.

## Article Content

അവതാരികയായി എത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എലീന പടിക്കൽ. എന്നാൽ താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കിയത് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോക്ക്‌ ശേഷമാണ് . അതിലൂടെ മലയാളികൾ താരത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചിരുന്നു.

ഈ കൊറോണ കാലത്താണ് താരം വിവാഹിതയാവുന്നത്. രോഹിതാണ് താരത്തിന്റെ ഭർത്താവ്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു രണ്ടുപേരും ഒന്നിക്കുന്നത്. രണ്ടുപേരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിലുകയാണ് താരത്തിന്റെ ഒരു ഇന്റർവ്യൂ.

 താനും ഭർത്താവും പരസ്പരം നന്നായി മനസിലാക്കിയാണ് ജീവിക്കുന്നത് അതുകൊണ്ട് തന്നെ വലിയ വഴക്കൊന്നും ഉണ്ടാവാറില്ല എന്നാലും ഇടയ്ക്ക് ചില സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് എന്നാണ് എലീന വെളിപ്പെടുത്തിയത്. രോഹിതുമായിട്ടുള്ള പ്രണയത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ. രോഹിത് ആദ്യകാലത്ത് തന്റെ പുറകെ ഒരുപാട് നടന്നിട്ടുണ്ട്.

തന്നെ കാണാൻ വേണ്ടി മാത്രം ബാംഗ്ളൂരിൽ നിന്നും ഇവിടേയ്ക്ക് വരാറുണ്ട് കൂടാതെ തനിക്ക് ഇഷ്ടമുള്ള എല്ലാ സാധങ്ങളും രോഹിത് തനിക്ക് വാങ്ങി നൽകാറുണ്ട്. അങ്ങനെയാണ് പ്രണയത്തിൽ ആവുന്നത് ശേഷം രണ്ട് പേരും ഒന്നിക്കാൻ വേണ്ടി തീരുമാനിക്കുകയിരുന്നു എന്നാണ് എലീന പറഞ്ഞത്.

രണ്ട് പേരുടെയും വീട്ടുകാരുടെ പൂർണ സമ്മതത്തോട് കൂടിയാണ് രണ്ട് പേരും ഒന്നിച്ചത്. ഭർത്താവിന്റെ ശരീരത്തെ കുറിച്ച് എലീന പറഞ്ഞത് ആണ് ആരാധകർ ഏറ്റെടുത്തത്. രോഹിത് അൽപം തടിയുള്ള ഒരാളാണ് അങ്ങനെ ഉള്ളവരെ തനിക്ക് നല്ല ഇഷ്ടമാണ്. തനിക്ക് അൽപം വയറൊക്കെ ഉള്ളത് ഇഷ്ട്ടമാണെന്നും വയറൊക്കെ വേണം എന്നും പറയാറുണ്ട്.

ഭർത്താവിന് വയർ ഉണ്ടാകുമ്പോ എല്ലാത്തിനും ഒരു രസവും സുഖവുമാണ് . തനിക്ക് സിക്സ് പാക്ക് ഉള്ള ആൾക്കാരെ ഇഷ്ടമില്ല എന്നും താരം കൂട്ടിചേർത്തു.

വയർ ഉള്ളവരെ കെട്ടിപിടിപികുമ്പോൾ വേറെ തന്നെ ഒരു ഫീൽ ആണെന്നും ഒരുപക്ഷെ തനിക്ക് മാത്രം തോന്നാവുന്ന തോന്നൽ ആയിരിക്കാം എന്നും ഒടുവിൽ താരം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11772/elena-patikals-interview-is-now-going-viral-on-social-media)