---
title: "അവര്‍ ജനിക്കുന്ന സമയത്ത് ശ്രീനിയേട്ടന്റെ അടുത്ത് പൈസയുണ്ട്, ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണ; ശ്രീനിവാസന്‍"
english_title: "Father Srinivasan and mother Vimala have made it clear that one thing Dhyan said in the interview was a lie."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117675/father-srinivasan-and-mother-vimala-have-made-it-clear-that-one-thing-dhyan-said-in-the-interview-was-a-lie"
published_at: "2023-05-28T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473008cb6809_dhyan.jpg"
keywords: []
---

# അവര്‍ ജനിക്കുന്ന സമയത്ത് ശ്രീനിയേട്ടന്റെ അടുത്ത് പൈസയുണ്ട്, ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണ; ശ്രീനിവാസന്‍

> **Lead Summary:** അടുത്തിടെ ഒരു അഭിമുഖത്തില്‍ ചെന്നൈയില്‍ താമസിച്ച കാലത്തെ സംഭവങ്ങള്‍ ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നു. അത് വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു.

## Article Content

അടുത്തിടെ ഒരു അഭിമുഖത്തില്‍ ചെന്നൈയില്‍ താമസിച്ച കാലത്തെ സംഭവങ്ങള്‍ ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നു. അത് വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു.

എന്നാല്‍ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ ഒരു കാര്യം മുക്കാലും നുണയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ശ്രീനിവാസനും അമ്മ വിമലയും. മൂവി വേള്‍ഡ് മീഡിയ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

അച്ഛന്‍ ചെന്നൈയില്‍ കഷ്ടപ്പെട്ടു ജീവിച്ചിട്ടുണ്ട്. ആ സമയത്ത് ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് ധ്യാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു കഷ്ടപ്പാട് ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനിവാസന്‍.

ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണയാണെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. അങ്ങനെ കഷ്ടപ്പാട് ഒന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒത്തിരി പൈസ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കഷ്ടപ്പാട് ഒന്നും ഉണ്ടായിട്ടില്ലെന്ന് ധ്യാനിന്റെ അമ്മ വിമലയും പറഞ്ഞു.

അവര്‍ ജനിക്കുന്ന സമയത്ത് ശ്രീനിയേട്ടന്റെ അടുത്ത് പൈസയുണ്ട്. എന്നാല്‍ ശ്രീനിയേട്ടന്‍ പൈസ ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ച കാലമുണ്ട്. എന്നാല്‍ അതൊന്നും ശ്രീനിയേട്ടന് കഷ്ടപ്പാടായിട്ട് തോന്നിയിട്ടില്ല. അങ്ങനെ ഒരു ജീവിതം ഉണ്ടായിരുന്നെങ്കിലും ശ്രീനിയേട്ടന് അതങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ശ്രീനിയേട്ടന്‍ അങ്ങനെ പറഞ്ഞിട്ടുമില്ലെന്ന് വിമല കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117675/father-srinivasan-and-mother-vimala-have-made-it-clear-that-one-thing-dhyan-said-in-the-interview-was-a-lie)