---
title: "'ഇത് എല്ലാക്കാലത്തും ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതീകമാകട്ടെ'; ആശംസകളുമായി ഷാരൂഖും അക്ഷയ്‌യും"
english_title: "Bollywood stars wish the new Parliament inauguration."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117652/bollywood-stars-wish-the-new-parliament-inauguration"
published_at: "2023-05-28T11:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472edc5aa1d6_sharook.jpg"
keywords: []
---

# 'ഇത് എല്ലാക്കാലത്തും ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതീകമാകട്ടെ'; ആശംസകളുമായി ഷാരൂഖും അക്ഷയ്‌യും

> **Lead Summary:** പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ ആശംസകളുമായി ബോളിവുഡ് താരങ്ങള്‍. ഷാരൂഖ് ഖാനും അക്ഷയ് കുമാറും പങ്കുവെച്ച ട്വീറ്റുകളാണ് ശ്രദ്ധ നേടുന്നത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയിട്ടുമുണ്ട്. ശബ്ദ വിവരണത്തോടെയുള്ള വീഡിയോയാണ് ഷാരൂഖും അക്ഷയ്‌യും പങ്കുവെച്ചിരിക്കുന്നത്.

## Article Content

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ ആശംസകളുമായി ബോളിവുഡ് താരങ്ങള്‍. ഷാരൂഖ് ഖാനും അക്ഷയ് കുമാറും പങ്കുവെച്ച ട്വീറ്റുകളാണ് ശ്രദ്ധ നേടുന്നത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയിട്ടുമുണ്ട്. ശബ്ദ വിവരണത്തോടെയുള്ള വീഡിയോയാണ് ഷാരൂഖും അക്ഷയ്‌യും പങ്കുവെച്ചിരിക്കുന്നത്.

”നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, ഓരോ പൗരനേയും പ്രതിനിധീകരിക്കുന്ന, രാജ്യത്തിന്റെ വൈവിധ്യത്തെ കാത്തു സൂക്ഷിക്കുന്നവര്‍ക്കുള്ള പുതിയ ഇടം. പുതിയ പാര്‍ലമെന്റ് മന്ദിരം പുതിയ ഇന്ത്യക്ക് വേണ്ടിയുള്ളതാണ്. പക്ഷെ, അതിന്റെ അടിസ്ഥാനം മഹത്തായ ഇന്ത്യ എന്ന പഴയ സ്വപ്നം തന്നെയാണ്… ജയ് ഹിന്ദ്”എന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത് റീട്വീറ്റ് ചെയ്ത് ഷാരൂഖിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ”മനോഹരമായി പ്രകടിപ്പിച്ചിരിക്കുന്നു! പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമാണ്. അത് പാരമ്പര്യത്തെ ആധുനികതയുമായി സമന്വയിപ്പിക്കുന്നു” എന്നാണ് മോദിയുടെ ട്വീറ്റ്.

”ആദ്യമായി പുതിയ പാര്‍ലമെന്റ് മന്ദിരം കണ്ടപ്പോഴുള്ള അനുഭവമാണ് അക്ഷയ് കുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ”മഹത്തായ പുതിയ പാര്‍ലമെന്റ് മന്ദിരം കാണാനായതില്‍ അഭിമാനം. ഇത് എല്ലാക്കാലത്തും ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതീകമാകട്ടെ” എന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത്.

അക്ഷയ് കുമാറിനും മറുപടിയുമായി പ്രധാനമന്ത്രി എത്തി. ”താങ്കളുടെ ചിന്തകള്‍ വളരെ മനോഹരമായി വിവരിച്ചു. പുതിയ പാര്‍ലമെന്റ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റെ വെളിച്ചമാണ്. ഇത് രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളേയും പ്രതിഫലിപ്പിക്കുന്നതാണ്” എന്നാണ് മോദിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/117652/bollywood-stars-wish-the-new-parliament-inauguration)