---
title: "തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി, സംഭവം ഇങ്ങനെ"
english_title: "Tamil Nadu Chief Minister's son and actor Udayanidhi Stalin's properties were confiscated, here's what happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117623/tamil-nadu-chief-ministers-son-and-actor-udayanidhi-stalins-properties-were-confiscated-heres-what-happened"
published_at: "2023-05-28T08:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472c6ed078b1_stalin_1.jpg"
keywords: []
---

# തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി, സംഭവം ഇങ്ങനെ

> **Lead Summary:** **[** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് താരങ്ങളിൽ ഒരാളാണ് ഉദയനിധി സ്റ്റാലിൻ. സിനിമ മേഖലയിലൂടെയാണ് ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ സിനിമകൾ കേരളത്തിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു നടൻ എന്നതിന് പുറമേ ഒരു നിർമാതാവും വിതരണക്കാരനും രാഷ്ട്രീയക്കാരനും കൂടിയാ യാണ് ഇദ്ദേഹം അറിയപ്പെടുന്നത് . തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ കൂടിയാണ് ഇദ്ദേഹം മാത്രമല്ല ഭാവി തമിഴ്നാട് മുഖ്യമന്ത്രിയാവാൻ കൂടി സാധ്യതയുള്ള വ്യക്തികളിൽ ഒരാളാണ്.

## Article Content

**[** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് താരങ്ങളിൽ ഒരാളാണ് ഉദയനിധി സ്റ്റാലിൻ. സിനിമ മേഖലയിലൂടെയാണ് ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ സിനിമകൾ കേരളത്തിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു നടൻ എന്നതിന് പുറമേ ഒരു നിർമാതാവും വിതരണക്കാരനും രാഷ്ട്രീയക്കാരനും കൂടിയാ യാണ് ഇദ്ദേഹം അറിയപ്പെടുന്നത് . തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ കൂടിയാണ് ഇദ്ദേഹം മാത്രമല്ല ഭാവി തമിഴ്നാട് മുഖ്യമന്ത്രിയാവാൻ കൂടി സാധ്യതയുള്ള വ്യക്തികളിൽ ഒരാളാണ്.

അതേസമയം ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തിൻറെ പേരിലുള്ള വസ്തുക്കൾ കണ്ടുകിട്ടി എന്നാണ് അറിയാൻ സാധിക്കുന്നത്. തമിഴ്നാട്ടിൽ ഉടനീളം ഇത്തരത്തിലുള്ള കണ്ടുകെട്ടൽ നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏകദേശം 36 കോടി മുപ്പതു ലക്ഷത്തിന്റെ വസ്തുക്കൾ ആണ് കണ്ടുകെട്ടിയത്.

ഇതുകൂടാതെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 34 ലക്ഷത്തി എഴുപതിനായിരം രൂപയും കണ്ടു കെട്ടിയിട്ടുണ്ട്. അതേസമയം ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്നുമല്ല ഇത്തരത്തിൽ കണ്ടു കെട്ടൽ നടന്നിരിക്കുന്നത് . ഇദ്ദേഹം നടത്തുന്ന ഫൗണ്ടേഷന്റെ പേരിൽ ഉള്ള സ്ഥാപനത്തിൻറെ സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. കല്ലാൽ ഗ്രൂപ്പിൻറെ പേരിലുള്ള ഫൗണ്ടേഷൻ ആണ് ഇപ്പോൾ ഇത്തരത്തിൽ സ്വത്തുക്കൾ നഷ്ടമായിരിക്കുന്നത്. അതേ സമയം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണ് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിൽ സ്വത്തുക്കൾ കണ്ടു കെട്ടുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117623/tamil-nadu-chief-ministers-son-and-actor-udayanidhi-stalins-properties-were-confiscated-heres-what-happened)