---
title: "നിൻറെ കാർന്നോര് വേണ്ടാതെ ചെയ്ത പണിയിൽ ഉണ്ടായതല്ലേ നീ; കമന്റിന് മറുപടിയുമായി താരം "
english_title: "Now the comment shared by Tinitom is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117616/now-the-comment-shared-by-tinitom-is-going-viral"
published_at: "2023-05-28T06:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472ac46d6b91_post.jpg"
keywords: []
---

# നിൻറെ കാർന്നോര് വേണ്ടാതെ ചെയ്ത പണിയിൽ ഉണ്ടായതല്ലേ നീ; കമന്റിന് മറുപടിയുമായി താരം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടീനി ടോം. മിമിക്രി വേദികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മിക്ക നടന്മാരുടെയും ശബ്ദം ഇദ്ദേഹം അനുകരിക്കും. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടീനി ടോം. മിമിക്രി വേദികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മിക്ക നടന്മാരുടെയും ശബ്ദം ഇദ്ദേഹം അനുകരിക്കും. 

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിനെതിരെ ഷൗക്കത്ത് അലി എന്ന ഒരു വ്യക്തി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഷൗക്കത്ത് അലി എന്ന വ്യക്തി ഒരു സുരേഷ് ഗോപി ഫാൻ ആണ് എന്നാണ് പറയുന്നത്. അതേസമയം പിന്നീട് അവൻ ഓരോ കാലത്തും ഓരോരുത്തരെയും ഓസി ആണ് ജീവിക്കുന്നത് എന്നാണ് ഷൗക്കത്തലി പറയുന്നത്.

ഒരുകാലത്ത് രഞ്ജിത്ത് തന്റെ ഗുരുവാണ് എന്നൊക്കെ ടിനിടോം പറഞ്ഞു നടന്നിട്ടുണ്ട് എന്നും എങ്ങനെയാണ് രഞ്ജിത്ത് ഇദ്ദേഹത്തിന്റെ ഗുരു ആകുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നും രഞ്ജിത്ത് ഡൗൺ ആയപ്പോൾ പിന്നീട് മറ്റുള്ള നടന്മാരെ പൊക്കി നടക്കുകയാണ് ഇപ്പോൾ ടിനി ടോം എന്നുമാണ് ഷൗക്കത്തലി പറയുന്നത്.

അതേസമയം ഈ സംഭവത്തിൽ പിന്നീട് ഇവർ തമ്മിൽ എന്തെങ്കിലും വാക്കേറ്റം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഷൗക്കത്തലിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വല്ല പണിയും എടുത്ത് ജീവിക്കടാ എന്നാണ് ഷൗക്കത്തലി പറയുന്നത്. ടിനി ടോമിനെ ടാഗ് ചെയ്തുകൊണ്ട് ആണ് ഷൗക്കത്ത് അലി ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്.

ഇതിൽ താഴെ കമൻറ് ചെയ്തു കൊണ്ട് എത്തിയിട്ടുണ്ട്. നിൻറെ കാർന്നോര് വേണ്ടാതെ ചെയ്ത പണിയിൽ ഉണ്ടായതല്ലേ നീ എന്നാണ് ടിനി ടോം ചോദിക്കുന്നത്. അതേ സമയം ഈ കമൻറ് ഇടുന്നതിനു മുൻപ് പലതവണ ഇത് ടിനിടോം എഡിറ്റ് ചെയ്തിട്ടുണ്ട്. എഡിറ്റ് ഹിസ്റ്ററി അടക്കം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117616/now-the-comment-shared-by-tinitom-is-going-viral)