---
title: "തമിഴ് പ്രൗഢിയുടെ പ്രതീകം ഇനി പുതിയ ഇന്ത്യൻ പാർലമെൻ്റിൽ തിളങ്ങും, നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു രജനീകാന്ത്"
english_title: "Symbol of Tamil pride to shine in new Indian Parliament, Rajinikanth thanks Narendra Modi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117601/symbol-of-tamil-pride-to-shine-in-new-indian-parliament-rajinikanth-thanks-narendra-modi"
published_at: "2023-05-27T22:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64723cb28d5d4_RAJANIKANTH.jpg"
keywords: []
---

# തമിഴ് പ്രൗഢിയുടെ പ്രതീകം ഇനി പുതിയ ഇന്ത്യൻ പാർലമെൻ്റിൽ തിളങ്ങും, നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു രജനീകാന്ത്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. കരിയറിന്റെ തുടക്കകാലത്ത് മാത്രമാണ് ഇദ്ദേഹം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഇദ്ദേഹത്തിൻറെ പകരക്കാരൻ ആയ ദളപതി വിജയ് തമിഴകത്തിന്റെ സൂപ്പർതാര പദവി ഏറ്റെടുത്തു കഴിഞ്ഞു. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. കരിയറിന്റെ തുടക്കകാലത്ത് മാത്രമാണ് ഇദ്ദേഹം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഇദ്ദേഹത്തിൻറെ പകരക്കാരൻ ആയ ദളപതി വിജയ് തമിഴകത്തിന്റെ സൂപ്പർതാര പദവി ഏറ്റെടുത്തു കഴിഞ്ഞു. 

അതേസമയം ഇദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഇറങ്ങണം എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. പതിറ്റാണ്ടുകളായി ഇദ്ദേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന മോഹങ്ങളിൽ ഒന്നായിരുന്നു അത്. എന്നാൽ ഇദ്ദേഹത്തിൻറെ മുന്നിലുണ്ടായിരുന്ന വില സാക്ഷാൽ ജയലളിത ആയിരുന്നു.

ജയലളിതയുടെ മരണംവരെ രജനീകാന്ത് കാത്തിരുന്നു എങ്കിലും പിന്നീട് ഇദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടിയെല്ലാം പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും എവിടെയും എത്തിയില്ല. അവസാനം ഇദ്ദേഹം പാർട്ടി പിരിച്ചുവിടുകയായിരുന്നു.

നാളെ പുതിയ ഇന്ത്യൻ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കാൻ പോവുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതേ സമയം ഇപ്പോൾ ഈ വിഷയത്തിൽ ട്വീറ്റ് നടത്തിക്കൊണ്ട് എത്തുകയാണ് രജനീകാന്ത്. എന്താണ് ഇദ്ദേഹം പറയുന്നത് എന്ന് കേട്ടോ?

> “തമിഴ് പ്രൗഢിയുടെ അടയാളമായ ചെങ്കോൽ നാളെ മുതൽ പുതിയ ഇന്ത്യൻ പാർലമെൻറ് മന്ദിരത്തിൽ തിളങ്ങും. മുഴുവൻ തമിഴൂടെയും അഭിമാനം ഉയർത്തിപ്പിടിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മാർത്ഥമായ നന്ദി” – ഇതായിരുന്നു രജനികാന്ത് ട്വിറ്ററിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117601/symbol-of-tamil-pride-to-shine-in-new-indian-parliament-rajinikanth-thanks-narendra-modi)