---
title: " സൽമാനോട് വിവാഹ അഭ്യർഥന നടത്തി ആരാധിക;  നടന്റെ  മറുപടി വൈറൽ "
english_title: "Aradika proposed to Salman; The actor's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117570/aradika-proposed-to-salman-the-actors-reply-went-viral"
published_at: "2023-05-27T20:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647219e712c42_salman.jpg"
keywords: []
---

#  സൽമാനോട് വിവാഹ അഭ്യർഥന നടത്തി ആരാധിക;  നടന്റെ  മറുപടി വൈറൽ 

> **Lead Summary:** ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ചയാണ് സൂപ്പർ താരം സൽമാൻഖാന്റെ വിവാഹം.താരത്തിന്റെ പ്രണയങ്ങളും ഏറെക്കാലും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

## Article Content

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ചയാണ് സൂപ്പർ താരം സൽമാൻഖാന്റെ വിവാഹം.താരത്തിന്റെ പ്രണയങ്ങളും ഏറെക്കാലും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ഇന്നും ബാച്ചിലറായി തുടരുന്ന താരമാകട്ടെ എല്ലാം ചർച്ചകളേയും രസകരമായാണ് നേരിടുന്നത്. ഇന്നും പ്രേമാഭ്യർഥനകളും , വിവാഹാഭ്യർഥനകളുമൊക്കെയായി ഏറെ സുന്ദരിമാർ സൽമാനെ നോട്ടമിടാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പൊതുവേദിയിൽ തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയ യുവതിയ്ക്ക് സൽമാൻ കൊടുത്ത മറുപടി ആണ് ശ്രദ്ധനേടുന്നത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡിൽ പങ്കെടുക്കാൻ അബുദാബിയിൽ എത്തിയതായിരുന്നു സൽമാൻ ഖാൻ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഒരു യുവതി വന്ന് താരത്തിനോട് വിവാഹഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

താന്‍ ഹോളിവുഡില്‍ നിന്നാണ് വരുന്നത്. നിങ്ങളെ കണ്ട നിമിഷം മുതല്‍ പ്രണയത്തിലായെന്നുമായിരുന്നു യുവതിയുടെ വാക്കുകൾ.എന്നാൽ അതിന് സൽമാൻ നൽകിയ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചത്.

ഷാരുഖ് ഖാനെക്കുറിച്ചാണോ പറയുന്നത് എന്നായിരുന്നു സല്‍മാന്‍ യുവതിയോട് ചോദിച്ചത്. സല്‍മാന്‍ ഖാനെക്കുറിച്ച് തന്നെയാണ് പറയുന്നതെന്നും വിവാഹം കഴിക്കാമോ എന്നും യുവതി ചോദിച്ചതോടെ താരം അടുത്ത മറുപടി നൽകി.

തനിക്ക് വിവാഹം കഴിക്കേണ്ട സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തമ്മിൽ കാണേണ്ടിയിരുന്നുവെന്നുമാണ് സൽമാൻ യുവതിയോട് പറഞ്ഞത്. ഈ സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117570/aradika-proposed-to-salman-the-actors-reply-went-viral)