സാഗർ സൂര്യ പുറത്തായി, നോമിനേഷനിലെ പാളിച്ച വിനയായി

സാഗർ സൂര്യ പുറത്തായി, നോമിനേഷനിലെ പാളിച്ച വിനയായി
2023-05-27T20:07:00 | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അറുപതാം ദിവസത്തോട് അടുക്കുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. നടനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനുമായ മത്സരാർഥി സാ​ഗർ‌ സൂര്യയാണ് പുറത്തായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ എവിക്ഷൻ വളരെ നിർണായകമായിരുന്നു. 

അതിൽ നിന്നും ഏറ്റവും കുറവ് ജനപിന്തുണ ലഭിച്ച സാ​ഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്. ഇത്തവണ എവിക്ഷനിൽ വന്നവരെല്ലാം ശക്തരായ മത്സരാർഥികളായതുകൊണ്ട് തന്നെ എവിക്ടായ സാ​ഗറിനെ സീക്രട്ട് റൂമിലേക്ക് മാറ്റി എന്നൊക്കെ റൂമറുകൾ വന്നിരുന്നു. എന്നാൽ അങ്ങനെ ഒരു സീക്രട്ട് റൂമില്ലെന്നും സാ​ഗർ പുറത്തായത് തന്നെയാണെന്നുമാണ് റിപ്പോർട്ട്. ഫൈനൽ ഫൈവിലേക്ക് വരാൻ സാധ്യതയുള്ളൊരു മത്സരാർഥിയായിരുന്നു സാ​ഗർ സൂര്യ. 


പക്ഷെ സെറീനയുമായുള്ള ലവ് ട്രാക്ക്, പ്രവോക്ക് ചെയ്തുള്ള പെരുമാറ്റം, ബിബി ഹോട്ടൽ ടാസ്ക്കിലെ ​ഗസ്റ്റിൽ നിന്നും പണം തട്ടിപറിക്കാനുള്ള ശ്രമം എന്നിവയാണ് സാ​ഗറിനുള്ള ജനപിന്തുണയിൽ ഇടിവ് വരാൻ കാരണം. സെറീനയുമായുള്ള ലവ് ട്രാക്ക് ആരംഭിക്കുന്നത് മുമ്പ് സാ​ഗറിന് മികച്ച പ്രേക്ഷക പിന്തുണയുണ്ടായിരുന്നു.

പിന്നീട് ​വീക്കിലി ടാസ്ക്കിൽ പലതിലും ​ഗെയിം മനസിലാക്കാതെ ​സാ​ഗർ കളിച്ചത് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. തെറ്റ് മനസിലാക്കാതെ സാ​ഗർ സൂര്യ പെരുമാറുന്നുവെന്നൊരു അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. സെറീനയുമായുള്ള ലവ് ട്രാക്ക് പോലെ തന്നെ നാദിറയുമായുള്ള ഫ്രണ്ട്ഷിപ്പും സാ​ഗറിന് തിരിച്ചടിയായിട്ടുണ്ട്. 


സാ​ഗർ പുറത്ത് പോകുന്നതോടെ സെറീന, നാദിറ തുടങ്ങിയവർ‌ ഒറ്റയ്ക്ക് നിന്ന് കളിക്കാൻ തുടങ്ങും. ഇരുവരുടേയും ​ഗെയിം ഉയർന്ന് വരാനും സാധ്യതയുണ്ട്. അമ്പത് ദിവസത്തോട് അടുക്കാനായപ്പോഴാണ് സാ​ഗറിനോടുള്ള ഇഷ്ടം നാദിറ തുറന്ന് പറഞ്ഞത്. ഇതോടെ നാദിറയോട് പ്രേക്ഷകർക്കുള്ള താൽപര്യവും കുറഞ്ഞു.

​നാദിറയുടെ ​ഗെയിമും സാ​ഗറിലേക്ക് മാത്രമായി ചുരുങ്ങിയെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. ക്യാപ്റ്റൻസി കൈവള്ളയിൽ വന്നിട്ടും അവസാന നിമിഷം നഷ്ടപ്പെട്ട് പോയൊരു മത്സരാർഥിയാണ് സാ​ഗർ. അതിന് കാരണം ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാലിന് മുമ്പിൽ വെച്ച് സാ​ഗർ അഖിലുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതാണ്. 

സാ​ഗർ പുറത്തായി എന്ന റിപ്പോർട്ടുകൾ വന്ന് തുടങ്ങിയതോടെ പ്രേക്ഷകരിൽ ഒരു വിഭാ​ഗം എതിർപ്പ് പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. 'അൺഫെയറായി പോയി. കണ്ടന്റ് കൊടുക്കുന്നവരെ പുറത്താക്കരുത്, ഈ ആഴ്ച ആര് പോയാലും നഷ്ടം തന്നെയാണ്. സഗർ നന്നായി ​ഗെയിം കളിച്ച് തുടങ്ങിയിരുന്നു', എന്നൊക്കെയാണ് പ്രേക്ഷകർ കമന്റായി കുറിക്കുന്നത്.


Content Highlight: Sagar Surya is out of Bigg Boss

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup