---
title: "നടൻ ഹരീഷ് പേരടിയുടെ മകൻ വിവാഹിതനായി"
english_title: "Actor Harish Peradi's son got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117520/actor-harish-peradis-son-got-married"
published_at: "2023-05-27T15:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471dae484a77_hareeshperdi.jpg"
keywords: []
---

# നടൻ ഹരീഷ് പേരടിയുടെ മകൻ വിവാഹിതനായി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹരീഷ് പേരടി. നിരവധി നാടകവേദികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ വീട്ടിലെ വിശേഷമാര്‍ത്ത ആണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹരീഷ് പേരടി. നിരവധി നാടകവേദികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ വീട്ടിലെ വിശേഷമാര്‍ത്ത ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇദ്ദേഹത്തിൻറെ മകൻ വിവാഹിതനായിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നയന എന്ന പെൺകുട്ടിയെ ആണ് ഇദ്ദേഹത്തിൻറെ മകൻ വിവാഹം ചെയ്തിരിക്കുന്നത്.

വിഷ്ണു എന്നാണ് ഇദ്ദേഹത്തിൻറെ മകൻറെ പേര്. അതേസമയം കൊച്ചി എളമക്കര ഭാസ്കരിയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടന്നത്.

അതേസമയം വിഷ്ണുവും നയനയും കമ്പ്യൂട്ടർ എൻജിനീയർമാർ ആണ്. ഹരീഷ് പേരടിയുടെയും ഭാര്യ ബിന്ദുവിന്റെയും ആദ്യത്തെ മകനാണ് വിഷ്ണു. വൈദി എന്നൊരു മകൻ കൂടിയുണ്ട് ഇദ്ദേഹത്തിന്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതേസമയം കോഴിക്കോട് ചാലപ്പുറം സ്വദേശി ആണ് ഹരീഷ്. ആകാശവാണിയിൽ നാടക ആർട്ടിസ്റ്റ് ആയിട്ടാണ് ഇദ്ദേഹം കരിയർ ആരംഭിക്കുന്നത്. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതരി സഹദേവൻ എന്ന കഥാപാത്രം ഇദ്ദേഹത്തിന് ഒരുപാട് ശ്രദ്ധ നേടിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117520/actor-harish-peradis-son-got-married)