---
title: "ഇംഗ്ലീഷ് ഭാഷ ചിത്രമായ ‘ചെന്നൈ സ്റ്റോറി’യില്‍ അഭിനയിക്കാന്‍ ഒരുങ്ങി സാമന്ത, റിപ്പോർട്ട് "
english_title: "Samantha is all set to act in the English language film 'Chennai Story'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117505/samantha-is-all-set-to-act-in-the-english-language-film-chennai-story"
published_at: "2023-05-27T15:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471d07079145_samantha.jpg"
keywords: []
---

# ഇംഗ്ലീഷ് ഭാഷ ചിത്രമായ ‘ചെന്നൈ സ്റ്റോറി’യില്‍ അഭിനയിക്കാന്‍ ഒരുങ്ങി സാമന്ത, റിപ്പോർട്ട് 

> **Lead Summary:** ‘സിറ്റാഡല്‍’ എന്ന ഇന്ത്യന്‍ സീരീസിന് ശേഷം ഇംഗ്ലീഷ് ഭാഷ ചിത്രമായ ‘ചെന്നൈ സ്റ്റോറി’യില്‍ അഭിനയിക്കാന്‍ ഒരുങ്ങി സാമന്ത. ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം തമിഴിലും റിലീസ് ചെയ്യും.

## Article Content

‘സിറ്റാഡല്‍’ എന്ന ഇന്ത്യന്‍ സീരീസിന് ശേഷം ഇംഗ്ലീഷ് ഭാഷ ചിത്രമായ ‘ചെന്നൈ സ്റ്റോറി’യില്‍ അഭിനയിക്കാന്‍ ഒരുങ്ങി സാമന്ത. ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം തമിഴിലും റിലീസ് ചെയ്യും.

എന്‍ മുരാരി എഴുതിയ ‘അറേഞ്ച്മെന്റ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

വേര്‍പ്പിരിഞ്ഞ് താമസിക്കുന്ന പിതാവിനായുള്ള ഇയാളുടെ തിരച്ചിലിനിടയില്‍ പ്രൈവറ്റ് ഡിക്ടറ്റീവായ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും അവരെ സഹായത്തിനായി കൂടെ കൂട്ടുകയും ചെയ്യുന്നു.

സാമന്തയും വിവേക് കല്‍റയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ബ്ലൈന്റഡ് ബൈ ദ ലൈറ്റ്’, ‘നെക്സറ്റ് ഓഫ് കിന്‍’ തുടങ്ങിയ ഹോളിവുഡ് സീരിസുകളും സിനിമകളിലും ഭാഗമായ ബ്രിട്ടീഷ് താരമാണ് വിവേക് കല്‍റ. ചെന്നൈ സ്റ്റോറിയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സാമന്തയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത് ‘ശാകുന്തളം’ എന്ന സിനിമയാണ്. ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ചിത്രമാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ സാമന്തയുടെ ‘യശോദ’ എന്ന ചിത്രവും പരാജയമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117505/samantha-is-all-set-to-act-in-the-english-language-film-chennai-story)