ദിവസവും 2 മണിക്കൂർ അത് ചെയ്യും, തനിക്ക് വന്നിട്ടുള്ള മാറ്റം എങ്ങനെയാണ് വന്നത് എന്ന് വെളിപ്പെടുത്തി കല്യാണി

ദിവസവും 2 മണിക്കൂർ അത് ചെയ്യും, തനിക്ക് വന്നിട്ടുള്ള മാറ്റം എങ്ങനെയാണ് വന്നത് എന്ന് വെളിപ്പെടുത്തി  കല്യാണി
2023-05-27T13:04:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. ഇന്ന് മലയാളത്തിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാൾ ആണ് ഇവർ. മലയാളത്തിലെ ഏറ്റവും ഗ്ലാമർ ഉള്ള നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

ഇന്ന് കല്യാണി വളരെ മെലിഞ്ഞു സുന്ദരി ആയിട്ടുള്ള ഒരു പെൺകുട്ടിയാണ്. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ഇവർ ഇങ്ങനെ അല്ലായിരുന്നു. ഇവരുടെ പഴയ ചിത്രങ്ങൾ കാണുന്ന ആർക്കും അത് മനസ്സിലാക്കാൻ സാധിക്കും.

ആ കല്യാണിയിൽ നിന്നും ഈ പുതിയ കല്യാണിയിലേക്കുള്ള മാറ്റം എങ്ങനെയാണ് സംഭവിച്ചത് എന്നറിയുമോ? ഇപ്പോൾ തനിക്ക് വന്നിട്ടുള്ള മാറ്റം എങ്ങനെയാണ് വന്നത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് എത്തുകയാണ് കല്യാണി. ലിറ്റിൽ ടോക്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

ദിവസവും രണ്ടു മണിക്കൂർ വർക്കൗട്ട് ചെയ്യാറുണ്ട് എന്നാണ് താരം പറയുന്നത്. ഷൂട്ടിംഗ് ഉള്ള ദിവസങ്ങൾ ആണെങ്കിലും ഇല്ലാത്ത ദിവസങ്ങൾ ആണെങ്കിലും സ്ഥിരമായി വർക്ക് ഔട്ട് ചെയ്യും. ന്യൂയോർക്കിൽ ആയിരുന്നു താരം പഠിച്ചത്.

ആ സമയത്ത് താരം തന്നെയാണ് പാചകം എല്ലാം ചെയ്തത്. അങ്ങനെയായിരുന്നു എത്രമാത്രം എണ്ണയാണ് ശരീരത്തിലേക്ക് പോകുന്നത് എന്ന് മനസ്സിലാക്കിയത്. അതിനുശേഷം ആരോഗ്യം കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങി എന്നാണ് താരം പറയുന്നത്.

എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയെ മാതൃകയാക്കിക്കൊണ്ട് രംഗത്തെത്തുന്നത്. അർപ്പണബോധം ഉണ്ടെങ്കിൽ നമുക്ക് എന്തും സാധ്യമാക്കാൻ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് കല്യാണി എന്നാണ് കല്യാണി ആരാധകർ എല്ലാവരും പറയുന്നത്.

Content Highlight: What Kalyani Priyadarshan said about her new change is getting attention.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup