---
title: "വിവാഹം കഴിച്ചത് അബദ്ധം പറ്റിയത് പോലെ, മറ്റൊരു വിവാഹം കൂടി കഴിക്കണം എന്ന് ആഗ്രഹമുണ്ട് – ഭാര്യയുടെ മുന്നിൽ വച്ച് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ?"
english_title: "Did you hear what Srinivasan said in front of his wife, as if it was a mistake to get married, he wants to get married again?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117406/did-you-hear-what-srinivasan-said-in-front-of-his-wife-as-if-it-was-a-mistake-to-get-married-he-wants-to-get-married-again"
published_at: "2023-05-27T08:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64716c25df57e_sreenivasan_1.jpg"
keywords: []
---

# വിവാഹം കഴിച്ചത് അബദ്ധം പറ്റിയത് പോലെ, മറ്റൊരു വിവാഹം കൂടി കഴിക്കണം എന്ന് ആഗ്രഹമുണ്ട് – ഭാര്യയുടെ മുന്നിൽ വച്ച് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഒരു നടൻ, എഴുത്തുകാരൻ,സംവിധായകൻ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇദ്ദേഹം സിനിമ മേഖലയിൽ അത്ര സജീവമല്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഇദ്ദേഹം സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഒരു നടൻ, എഴുത്തുകാരൻ,സംവിധായകൻ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇദ്ദേഹം സിനിമ മേഖലയിൽ അത്ര സജീവമല്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഇദ്ദേഹം സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇദ്ദേഹത്തിൻറെ ഭാര്യയാണ് വിമല. വിമലയും ഇദ്ദേഹത്തിനൊപ്പം അഭിമുഖത്തിൽ ഉണ്ട്. ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ ശ്രീനിവാസൻ നടത്തിയ രസകരമായ മറുപടി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് വീണ്ടും ഒരു വിവാഹം കഴിക്കാൻ ആലോചിക്കുന്നു എന്നാണ് ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നത്. വിമലയെ കുറിച്ച് നല്ല ഓർമ്മകൾ ഒന്നും തന്നെ പറയുവാൻ ഇല്ല എന്നും വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത് എന്നുമാണ് ശ്രീനിവാസൻ പറയുന്നത്.

താൻ ഇപ്പോഴും വേറെ ഒരാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഇത് കള്ളം പറഞ്ഞതല്ല എന്നും ആളുണ്ട് പക്ഷേ പേര് പറയില്ല എന്നും ഈ കാര്യം ഭാര്യയോടും പറഞ്ഞിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു . ജീവിതത്തിൽ ഇനിയും വിവാഹം ചെയ്യണം എന്നാണ് ശ്രീനിവാസൻ തമാശ രൂപത്തിൽ പറയുന്നത്. ഇത് കേട്ടതോടെ ഭാര്യയുടെ പ്രതികരണവും എത്തി – വേറെ ഒരു വിവാഹം കഴിക്കണമെന്ന് ഇപ്പോഴും പറയാറുണ്ട്, പക്ഷേ ഞാൻ സമ്മതിക്കില്ല. ആ മോഹം മനസ്സിൽ ഇരിക്കട്ടെ എന്നാണ് വിമല പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117406/did-you-hear-what-srinivasan-said-in-front-of-his-wife-as-if-it-was-a-mistake-to-get-married-he-wants-to-get-married-again)