---
title: "‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ"
english_title: "Mohanlal built a house for a needy family in 'Sneha Veed'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117370/mohanlal-built-a-house-for-a-needy-family-in-sneha-veed"
published_at: "2023-05-26T21:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470dbcbe7b84_mohanlal.jpg"
keywords: []
---

# ‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ

> **Lead Summary:** ‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ. കണ്ണൂരിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

## Article Content

‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ. കണ്ണൂരിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി.

വീടിൻ്റെ ഗൃഹപ്രവേശം മെയ് 21 ഞായറാഴ്ച നടന്നും. പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എൻ്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

***മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത് ***

All Kerala Mohanlal Fans Cultural & Welfare Association കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക ഉണ്ടായി.

ഈ വീടിൻ്റെ ഗൃഹപ്രവേശം May 21 ഞായറാഴ്ച നിർവ്വഹിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എൻ്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117370/mohanlal-built-a-house-for-a-needy-family-in-sneha-veed)