---
title: "ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുൻപ് ഒരു ആഗ്രഹം പറഞ്ഞു സ്നേഹ; അത് സാധിച്ച് കൊടുത്ത് ശ്രീകുമാർ"
english_title: "Before being admitted to the hospital, Sneha made a wish; Sreekumar made it possible"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117361/before-being-admitted-to-the-hospital-sneha-made-a-wish-sreekumar-made-it-possible-new"
published_at: "2023-05-26T21:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470d494c3f75_sneha_1.jpg"
keywords: []
---

# ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുൻപ് ഒരു ആഗ്രഹം പറഞ്ഞു സ്നേഹ; അത് സാധിച്ച് കൊടുത്ത് ശ്രീകുമാർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന പരിപാടിയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. സ്നേഹ ഇപ്പോൾ ഗർഭിണിയാണ്. ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ അവരുടെ യൂട്യൂബ് വീഡിയോകളിൽ എത്താറുണ്ട്. നിറ വയറുമായി കഴിയുകയാണ് സ്നേഹ ഇപ്പോൾ . ഉടൻ തന്നെ കുഞ്ഞോമനയെ വരവേൽക്കാൻ പോകുന്ന സന്തോഷത്തിലാണ് ഇവർ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന പരിപാടിയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. സ്നേഹ ഇപ്പോൾ ഗർഭിണിയാണ്. ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ അവരുടെ യൂട്യൂബ് വീഡിയോകളിൽ എത്താറുണ്ട്. നിറ വയറുമായി കഴിയുകയാണ് സ്നേഹ ഇപ്പോൾ . ഉടൻ തന്നെ കുഞ്ഞോമനയെ വരവേൽക്കാൻ പോകുന്ന സന്തോഷത്തിലാണ് ഇവർ.

അതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുൻപ് സ്നേഹ പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ശ്രീകുമാർ. പുതിയ വീഡിയോയിലൂടെ ആണ് ഇവർ ഈ കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചിത്രമാണ് 2018. ഈ സിനിമ തിയേറ്ററിൽ പോയി കാണണം എന്നതായിരുന്നു സ്നേഹയുടെ ആഗ്രഹം.

കുഞ്ഞു ജനിച്ചതിന് ശേഷം കാണാൻ ശ്രമിച്ചാൽ അപ്പോഴേക്കും പടം തീയേറ്ററിൽ ഉണ്ടാവില്ല എന്ന് കരുതി. അങ്ങനെയാണ് ഇരുവരും സിനിമ കാണുവാൻ വേണ്ടി തിയേറ്ററിൽ എത്തിയത്. സ്നേഹക്ക് കാലിൽ ചെറുതായി നീരുണ്ട്. കാല് നിലത്തു വച്ച് ഇരിക്കരുത് എന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

അതുകൊണ്ട് കിടന്നു സിനിമ കാണാൻ പറ്റുന്ന സൗകര്യമുള്ള തിയേറ്ററിൽ ആയിരുന്നു രണ്ടു പേരും പോയത്. സിനിമ കണ്ട് സന്തോഷത്തോടെ ഇവർ വീട്ടിലേക്ക് മടങ്ങുകയാണ്. ആദ്യമായിട്ടാണ് കിടന്ന് ഒരു സിനിമ കാണുന്നത് എന്നാണ് സ്നേഹ പറയുന്നത്. സിനിമ കണ്ടതിനുശേഷം അതിനെ കുറിച്ചുള്ള അഭിപ്രായവും താരം പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117361/before-being-admitted-to-the-hospital-sneha-made-a-wish-sreekumar-made-it-possible-new)