നടിയുടെ മുഖത്തടിച്ച് ബാലയ്യ; സംവിധായകൻ അമ്പരന്നു' യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെ

നടിയുടെ മുഖത്തടിച്ച് ബാലയ്യ; സംവിധായകൻ അമ്പരന്നു' യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെ
2023-05-26T20:55:00 | By Kavya N

(moviemax.in) സൂപ്പർസ്റ്റാറുകളുടെ കേന്ദ്രം തന്നെ ആണ് തെലുങ്ക് സിനിമാ ലോകം. താരങ്ങളെ ദൈവ തുല്യരായി കാണുന്ന തെലുങ്ക് പ്രേക്ഷകർ നൽകുന്ന സ്നേഹത്തെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചും നിരവധി മലയാള നടിമാർ‌ സംസാരിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും ഈ താരാരാധന അതിര് കടക്കാറുമുണ്ട്. ടോക്സിക് ഫാൻസ് എന്നാണ് ഇന്ന് സോഷ്യൽ മീഡിയ ഇവരെ വിശേഷിപ്പിക്കുന്നത് . ഇത്തരത്തിൽ വലിയ ആരാധക വൃന്ദമുള്ള നടനാണ് നന്ദമുരി ബാലകൃഷ്ണ.

ബാലയ്യ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നടൻ പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടുകയും ചെയ്യുന്നു. നടന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമയാണ് വീര സിംഹ റെഡ്ഡി. 62 കാരനാണ് ബാലയ്യയ്ക്ക് സിനിമയിൽ അമ്മ വേഷം ചെയ്തത് 31 കാരിയായ നടി ഹണി റോസാണ്. ആരാധകരുടെ പ്രിയപ്പെട്ട നടനാണെങ്കിലും ട്രോളൻമാർക്കും ഇദ്ദേഹം സ്ഥിരം പരിഹസിക്കപ്പെടുന്ന താരമാണ്.

മുമ്പൊരിക്കൽ അങ്കിൾ എന്ന് വിളിച്ചതിന് ബാലയ്യ ദേഷ്യപ്പെട്ടന്ന് പറഞ്ഞ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടന്റെ സിനിമകളിലെ അതിനാടകീയത നിറഞ്ഞ ആക്ഷൻ രം​ഗങ്ങളാണ് വിമർശനങ്ങൾക്ക് വഴി വെക്കുന്ന മറ്റൊരു ഘടകം. ഇപ്പോഴിതാ ബാലയ്യയെക്കുറിച്ചുള്ള റിപ്പോർട്ടാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടന്റെ 108ാമത്തെ സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമയിൽ അഭിനയിച്ച ശ്രീലീല എന്ന നടിയെ ബാലയ്യ തല്ലി എന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നത്.

പൊതുവെ ദേഷ്യക്കാരനായതിനാൽ ബാലയ്യ ഇങ്ങനെ ചെയ്ത് കാണുമെന്ന് മിക്കവരും കരുതി. എന്നാൽ പിന്നീടാണ് ഇതേക്കുറിച്ചുള്ള ആധികാരികമായ വിവരം പുറത്ത് വരുന്നത്. സിനിമയിലെ സീനിന്റെ ഭാ​ഗമായാണ് ബാലയ്യ നടിയെ തല്ലിയത്. പക്ഷെ തല്ല് കണ്ട് സംവിധായകൻ വരെ ഒരു നിമിഷത്തേക്ക് അമ്പരന്ന് കട്ട് പറയാൻ മറന്നു. സീനിന് ഒറിജിനാലിറ്റി തോന്നാൻ വേണ്ടി ശ്രീലീല തന്റെ മുഖത്തടിക്കാൻ ബാലയ്യയോട് ആവശ്യപ്പെടുകയായിരുന്നത്രെ.

പറഞ്ഞതനുസരിച്ച ബാലയ്യ ആക്ഷൻ പറഞ്ഞപ്പോൾ നടിയുടെ മുഖം നോക്കിത്തന്നെ ഒന്ന് പൊട്ടിച്ചു. ശ്രീലീല സീനിൽ പറഞ്ഞത് പോലെ കരയുകയും ചെയ്തു. ചിത്ര ദേഷ്യക്കാരനായ ബാലയ്യയെ മിക്കവർക്കും കുറച്ച് പേടിയാണ്. നടി നയൻതാരയും അടുത്തിടെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. തന്നോടൊപ്പം ഒരു അഭിനയിച്ച ഒരു സീൻ ശരിയായി വന്നില്ല. നടനോട് ഒരു വട്ടം കൂടി ചെയ്യാൻ പറയാൻ അണിയറ പ്രവർത്തകർ ഭയന്നെന്നാണ് നയൻതാര ചിരിച്ച് കൊണ്ട് ഓർത്തത്.

80 കളിലെ ഹിറ്റ് നായകനായിരുന്നു ബാലയ്യ. ഇദ്ദേഹത്തിന്റെ നിരവധി സിനിമകൾ തുടരെ സൂപ്പർ ഹിറ്റായി. ഇന്നും അതേ താരമൂല്യം നിലനിൽക്കുന്നു. പ്രായം അറുപത് കഴിഞ്ഞിട്ടും നായകനായി തുടരുന്ന ഒരുപിടി നടൻമാർ തെലുങ്കിലുണ്ട്.

Content Highlight: Balayya slapped the actress on the face; The director was stunned' and this is what actually happened

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup