---
title: "തിയേറ്ററില്‍ നിന്നും തള്ളി പുറത്താക്കി; അനുഭവം പറഞ്ഞ് കാര്‍ത്തി"
english_title: "Actor Karthi says that he was once kicked out of a theater in Mumbai."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117301/actor-karthi-says-that-he-was-once-kicked-out-of-a-theater-in-mumbai"
published_at: "2023-05-26T16:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64708f9815c59_karthi.jpg"
keywords: []
---

# തിയേറ്ററില്‍ നിന്നും തള്ളി പുറത്താക്കി; അനുഭവം പറഞ്ഞ് കാര്‍ത്തി

> **Lead Summary:** മുംബൈയിലെ തിയേറ്ററില്‍ നിന്നും ഒരിക്കല്‍ തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് നടന്‍ കാര്‍ത്തി. ആമിര്‍ ഖാന്റെ ‘രംഗീല’ എന്ന ചിത്രം കാണാന്‍ പോയപ്പോഴാണ് തന്നെ തിയേറ്ററില്‍ നിന്നും പുറത്താക്കിയത് എന്നാണ് കാര്‍ത്തി മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

## Article Content

മുംബൈയിലെ തിയേറ്ററില്‍ നിന്നും ഒരിക്കല്‍ തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് നടന്‍ കാര്‍ത്തി. ആമിര്‍ ഖാന്റെ ‘രംഗീല’ എന്ന ചിത്രം കാണാന്‍ പോയപ്പോഴാണ് തന്നെ തിയേറ്ററില്‍ നിന്നും പുറത്താക്കിയത് എന്നാണ് കാര്‍ത്തി മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

കോളേജില്‍ പഠിക്കുമ്പോഴാണ് സിനിമ കാണാനായി കാര്‍ത്തി സുഹൃത്തുക്കള്‍ക്കൊപ്പം മുംബൈയിലെ തിയേറ്ററില്‍ എത്തിയത്. രംഗീലയിലെ ‘തന്‍ഹ തന്‍ഹ’ എന്ന ഗാനം കാണണമെന്ന ആഗ്രഹത്തോടെയാണ് സിനിമയ്ക്ക് ടിക്കറ്റ് വാങ്ങിയത്.

തിയേറ്ററില്‍ കയറിയപ്പോള്‍ പുറത്തേക്ക് തള്ളി. എന്നാല്‍ അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് വീണ്ടും വാങ്ങി സിനിമ കണ്ടു എന്നാണ് കാര്‍ത്തി പറഞ്ഞത്. അതേസമയം, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് കാര്‍ത്തിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ ആഗോള തലത്തില്‍ 325 കോടി രൂപ നേടിയിരുന്നു.

‘ജപ്പാന്‍’ ആണ് കാര്‍ത്തിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍, മെയ് 25ന് ആണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117301/actor-karthi-says-that-he-was-once-kicked-out-of-a-theater-in-mumbai)