മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി, നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാവിന്റെ പരാതി.മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി സംഘടനയെ സമീപിച്ചത്. ഈ ചിത്രത്തില്‍ ബൈജു സന്തോഷ് അഭിനയിച്ചിരുന്നു.തനിക്ക് തരേണ്ട പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളതെന്നു നിര്‍മ്മാതാവ് വെളിപ്പെടുത്തി.
സംഘടനയ്ക്ക് നല്കിയ പരാതിയില്‍ കരാറിന്റെ കോപ്പി ഉള്‍പ്പെടെ നിർമാതാവ് നല്‍കിയിട്ടുണ്ട്.എന്നാല്‍ അതേസമയം തുക പൂര്‍ണമായി ലഭിക്കാതെ ഡബ്ബ് ചെയ്യില്ലന്നാണ് ബൈജുവിന്റെ നിലപാട്. കൊവിഡ് മഹാമാരിക്കാലത്ത് പല നടന്മാരും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. മോഹൻലാൽ തന്റെ പ്രതിഫലം പകുതിയാക്കിയപ്പോൾ മറ്റു ചിലർ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. അതേസമയം യുവനടന്മാരായ ജോജു, ടോവീനോ ഉൾപ്പടെയുള്ള ചില താരങ്ങൾ പ്രതിഫലം കുറച്ചിരുന്നു.
According to the producer, Baiju said that he was paid Rs 20 lakh and was not willing to reduce the amount