കൊച്ചിയില് മുസ്ലീംങ്ങള്ക്ക് വാടക വീടുകള് അന്യമാകുന്നുവെന്ന് ഏഴുത്തുകാരനായ ഷാജി കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി നടന് ഹരീഷ് പേരടി.
താന് പതിനെട്ട് വര്ഷമായി ജീവിക്കുന്ന നഗരമാണ് എറണാകുളമെന്നും കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരമാണിതെന്നും അദേഹം ഫേസ്ബുക്കില് കുറിച്ചു.
കേരളിയ സമൂഹത്തിലേക്ക് ഇത്തരം വര്ഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാന് അച്ചാരം വാങ്ങിയവര് അത് തന്നവര്ക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലതെന്നും അദേഹം വ്യക്തമാക്കി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം:
18 വര്ഷമായി ഞാന് ജീവിക്കുന്ന നഗരമാണ് എറണാകുളം…കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം …കാരണം ഇവിടെ 60% ത്തിലധികം പല നാട്ടില് നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്…
ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂര്വ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദല് കേരളാ സ്റ്റോറിയാണെന്ന് ഞാന് ഉറക്കെ പറയും…
https://www.facebook.com/hareesh.peradi.9/posts/1459871751219836
കേരളത്തില് ഉടനീളം എല്ലാ മതക്കാര്ക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള് വര്ഷങ്ങളായി നടക്കുന്നുണ്ട്…ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മള് ഇവിടെ വരെ എത്തിയത്…കേരളിയ സമൂഹത്തിലേക്ക് ഇത്തരം വര്ഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാന് അച്ചാരം വാങ്ങിയവര് അത് തന്നവര്ക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്…മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കില്..നിങ്ങള് ഇത്രയും ചെയ്യതാല് മതി…
എറണാകുളം മാര്ക്കറ്റില് നിന്നോ, സിപിഎമ്മിന്റെയോ,കോണ്ഗ്രസ്സ് പാര്ട്ടിയുടെയോ,എന്തിന് ബിജെപിയുടെയോ ജില്ലാ കമറ്റി ഓഫിസിന് മുന്നില് നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറയുക…
നിങ്ങള്ക്ക് വീടും ജീവിതവും കിട്ടിയിരിക്കും..അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ…ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകര്ക്കല്ലേ…എറണാ-കുളം എത്ര കൊക്കുകളെ കണ്ടതാ.
Content Highlight: Harish Peradi replied to Shaji Kumar's Facebook post that Muslims are alienated from rented houses.





























