---
title: "സുലൈമാനായി   ഫഹദ് ;  ‘സീ യു സൂണ്‍’ റിലീസ് സെപ്റ്റംബര്‍ ഒന്നിന് "
english_title: " Fahad as Sulaiman See You Soon release on September 1st"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1169/fahad-as-sulaiman-see-you-soon-release-on-september-1st"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f48fa65814e1_see you soon.jpg"
keywords: []
---

# സുലൈമാനായി   ഫഹദ് ;  ‘സീ യു സൂണ്‍’ റിലീസ് സെപ്റ്റംബര്‍ ഒന്നിന് 

> **Lead Summary:** മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘സീ യു സൂണ്‍’ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ ആണ് നിര്‍മാണം. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.

## Article Content

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘സീ യു സൂണ്‍’ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ ആണ് നിര്‍മാണം. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.

ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യമുള്ള സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ ആമസോണ്‍ വഴി റിലീസ് ചെയ്തു . ‘ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 ഫഹദ് ഫാസിലും നിമിഷ സജയനുമാണ് മാലിക്കില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. തീരപ്രദേശങ്ങളിലെ ഭൂമി കൈയേറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ പോലെ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

25 കോടി ബജറ്റ് കണക്കാക്കുന്ന ഈ ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് ഉള്ളത്. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് രാമന്‍ കലാസംവിധാനവും, സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യം സംഗീതവും നിര്‍വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1169/fahad-as-sulaiman-see-you-soon-release-on-september-1st)