---
title: "സിവിൽ സർവീസ് നേട്ടത്തിൽ സന്തോഷമുണ്ട്; ഗഹനയ്ക്ക് സർപ്രൈസ് കോളുമായി മോഹൻലാൽ "
english_title: "Happy with civil service achievement; Mohanlal with a surprise call to Gahana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116826/happy-with-civil-service-achievement-mohanlal-with-a-surprise-call-to-gahana"
published_at: "2023-05-24T13:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dc4743ff90_mohanlal.jpg"
keywords: []
---

# സിവിൽ സർവീസ് നേട്ടത്തിൽ സന്തോഷമുണ്ട്; ഗഹനയ്ക്ക് സർപ്രൈസ് കോളുമായി മോഹൻലാൽ 

> **Lead Summary:** **സി**വിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയ്ക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോർജ് ആണ് ഗഹനയുടെ അമ്മാവൻ. അദ്ദേഹമാണ് ഗഹനയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിവരം മോഹൻലാലിനെ അറിയിക്കുന്നത്.

## Article Content

**സി**വിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയ്ക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോർജ് ആണ് ഗഹനയുടെ അമ്മാവൻ. അദ്ദേഹമാണ് ഗഹനയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിവരം മോഹൻലാലിനെ അറിയിക്കുന്നത്.

ഗഹാനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു.ഗഹാനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.

മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു.‘‘. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു അപ്പോൾ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു. വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ’’. –ഗഹനയോട് മോഹൻലാല്‍ ഫോണിലൂടെ പറഞ്ഞു.

കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷനൽ റിസർച്ച് ഫെലോഷിപ്പ് സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/116826/happy-with-civil-service-achievement-mohanlal-with-a-surprise-call-to-gahana)