സിനിമ സീരിയൽ താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് പുതുമയുള്ള കാര്യമല്ല. ഇപ്പോൾ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു അച്ഛനും അമ്മയും മകളും അടങ്ങുന്നത് ആണ് ഈ കുടുംബ ഫോട്ടോ.ഈ ഫോട്ടോയിൽ കാണുന്ന കൊച്ചു പെൺകുട്ടി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികയിൽ ഒരാളാണ്. ആരാണ് ഈ നായിക നടി എന്ന് നിങ്ങൾക്ക് മനസ്സിലായോ?
1991 വർഷത്തിൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി ശ്വേതാ മേനോൻ ആണ് ഇതിൽ . മമ്മൂട്ടിയുടെ നായികയായിട്ടാണ് ഇവർ കരിയർ ആരംഭിക്കുന്നത്. കൂടാതെ 1994 വർഷത്തിലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഇവർ നാലാം സ്ഥാനം നേടിയിരുന്നു. അതേ വർഷത്തിൽ തന്നെ നടന്ന ഫെമിന മിസ്സ് ഇന്ത്യ ഏഷ്യാ പെസഫിക് ജേതാവ് ആവുകയും ചെയ്തു.
ഇതുകൂടാതെ 1997 വർഷത്തിൽ പുറത്തിറങ്ങിയ പ്രിഥ്വി എന്ന സിനിമയിലൂടെ ആണ് ഇവർ ഹിന്ദി സിനിമ മേഖലയിലും അരങ്ങേറ്റം നടത്തി. അതേസമയം 2006 മുതൽ ആണ് ഇവർ മലയാളം സിനിമയിൽ വീണ്ടും സജീവമായി മാറിയത്.
2009 വർഷത്തിൽ പുറത്തിറങ്ങിയ പാലേരി മാണിക്യം എന്ന സിനിമ ഇവരുടെ കരിയറിൽ ഒരു വഴിത്തിരിവായി മാറി. പിന്നീട് ഇവർ ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ ഇവരെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡിന് അർഹയായി . രണ്ടു വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ബ്ലാക്ക് കോഫി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
Content Highlight: Do you understand who is this actress who is the glamor queen of Malayalam cinema seen in this photo?
































