---
title: "മെെക്ക് വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ച് കൊറിയോ​ഗ്രാഫർ; പ്രിയങ്കയ്ക്ക് സംഭവിച്ചത് ഇത്"
english_title: "Choreographer pulls the mech and explodes; This is what happened to Priyanka"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116711/choreographer-pulls-the-mech-and-explodes-this-is-what-happened-to-priyanka"
published_at: "2023-05-23T21:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cdef2cb628_priyanka_1.jpg"
keywords: []
---

# മെെക്ക് വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ച് കൊറിയോ​ഗ്രാഫർ; പ്രിയങ്കയ്ക്ക് സംഭവിച്ചത് ഇത്

> **Lead Summary:** നടി, നിർമാതാവ്, ​ഗ്ലോബൽ ഇൻഫ്ലുവൻസർ, ഫാഷൻ ഐക്കൺ, സംരഭക തുടങ്ങിയ രീതിയിൽ തിളങ്ങിയ ആളാണ് പ്രിയങ്ക ചോപ്ര . 40 കാരിയായ നടി ഇന്ന് സ്വന്തമാക്കിയ നേട്ടങ്ങൾ ഇന്ത്യയിലെ മറ്റേതെങ്കിലും നടിക്ക് സ്വന്തമാക്കാനായോ എന്ന് ചോദിച്ചാൽ സംശയമാണ്. ബോളിവുഡിലെ മുൻനിര നായിക നടിയായി നിലനിൽക്കെയാണ് ഹോളിവുഡിലേക്കുള്ള പ്രിയങ്കയുടെ കൂട് മാറ്റം. കരിയർ വളർത്തുക എന്നതിനൊപ്പം ബോളിവുഡിലെ വമ്പൻമാരുടെ കണ്ണിലെ കരടായി പ്രിയങ്ക അക്കാലത്ത് മാറിയിരുന്നു. കരൺ‌ ജോഹറുൾപ്പെടെയുള്ള ഫിലിം മേക്കേർസ് പ്രിയങ്കയ്ക്കെതിരെ തിരിഞ്ഞിരുന്നത്രെ.

## Article Content

നടി, നിർമാതാവ്, ​ഗ്ലോബൽ ഇൻഫ്ലുവൻസർ, ഫാഷൻ ഐക്കൺ, സംരഭക തുടങ്ങിയ രീതിയിൽ തിളങ്ങിയ ആളാണ് പ്രിയങ്ക ചോപ്ര . 40 കാരിയായ നടി ഇന്ന് സ്വന്തമാക്കിയ നേട്ടങ്ങൾ ഇന്ത്യയിലെ മറ്റേതെങ്കിലും നടിക്ക് സ്വന്തമാക്കാനായോ എന്ന് ചോദിച്ചാൽ സംശയമാണ്. ബോളിവുഡിലെ മുൻനിര നായിക നടിയായി നിലനിൽക്കെയാണ് ഹോളിവുഡിലേക്കുള്ള പ്രിയങ്കയുടെ കൂട് മാറ്റം. കരിയർ വളർത്തുക എന്നതിനൊപ്പം ബോളിവുഡിലെ വമ്പൻമാരുടെ കണ്ണിലെ കരടായി പ്രിയങ്ക അക്കാലത്ത് മാറിയിരുന്നു. കരൺ‌ ജോഹറുൾപ്പെടെയുള്ള ഫിലിം മേക്കേർസ് പ്രിയങ്കയ്ക്കെതിരെ തിരിഞ്ഞിരുന്നത്രെ.

പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഭാര്യമാർ ചട്ടം കെട്ടുകയും ചെയ്തു. ഇതോടെയാണ് ഹോളിവുഡിലേക്ക് പ്രിയങ്ക മാറുന്നത്. ഒരു മ്യൂസിക് വീഡിയോകളിലൂടെയായിരുന്നു പ്രിയങ്കയുടെ തുടക്കം. ഒരു പുതുമുഖം കരിയർ വളർത്തുന്നത് പോലെ എല്ലാം ആദ്യം മുതലേ പ്രിയങ്കയ്ക്ക് തുടങ്ങേണ്ടി വന്നു. ബോളിവുഡിലെ മുൻനിര നടിയാണെന്ന ഈ​ഗോ ഒരിക്കലും താൻ കാണിച്ചിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ അന്വേഷിച്ചു. ഓഡിഷനുകൾ കൊടുത്തു. ഏറെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ക്വാണ്ടിക്കോ എന്ന അമേരിക്കൻ സീരീസിൽ പ്രിയങ്കയ്ക്ക് പ്രധാന വേഷം ലഭിച്ചു.

പ്രിയങ്കയുടെ തുടക്ക കാലത്തെ ശ്രദ്ധേയ സിനിമയാണ് അന്ധാസ് എന്ന ഹിന്ദി ചിത്രം. നെ​ഗറ്റീവ് ഷേഡ‍ുള്ള കഥാപാത്രത്തെയാണ് പ്രിയങ്ക ഈ സിനിമയിൽ അവതരിപ്പിച്ചത്. കൂടാതെ 2000 ൽ മിസ് വേൾഡ് കിരീടം ചൂടിയ വിജയത്തിളക്കത്തിലായിരുന്നു അന്ന് പ്രിയങ്ക. 2003 ലാണ് അന്ധാസ് റിലീസ് ചെയ്യുന്നത്. സിനിമയിലെ ​ഗാനരം​ഗങ്ങളിൽ പ്രിയങ്ക ഏറെ ബു​ദ്ധിമുട്ടി. പ്രമുഖ കൊറിയോ​ഗ്രാഫർ സരോജ് ഖാന്റെ മകൻ രാജാ ഖാനാണ് സിനിമയിലെ ​ഗാനങ്ങൾക്ക് കൊറിയോ​ഗ്രാഫി ചെയ്തത്. സൗത്ത് ആഫ്രിക്കയിൽ അക്ഷയ് കുമാറിനൊപ്പമുള്ള ​ഗാന രം​ഗമായിരുന്നു സീൻ. 40 ടേക്കുകൾ പോയിട്ടും പ്രിയങ്കയ്ക്ക് സ്റ്റെപ്പുകൾ ശരിയായി വന്നില്ല.

ഇതോടെ പ്രിയങ്കയെ രൂക്ഷമായി രാജ ഖാൻ വഴക്ക് പറഞ്ഞു. മൈക്ക് വലിച്ചെറിഞ്ഞ രാജ് ഖാൻ മിസ് വേൾ‍‍ഡ് ആണെന്ന് കരുതി ഡാൻസ് ചെയ്യാൻ പറ്റുമെന്ന് കരുതരുത്. വർക്കിന് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ചെയ്യേണ്ട പണി പഠിക്കുക എന്ന് ഇദ്ദേഹം തുറന്നടിക്കുകയും ചെയ്തു. പ്രിയങ്കയ്ക്ക് ഈ വാക്കുകൾ ഒരടിയായെങ്കിലും അതിന്റെ നല്ല വശം നടി മനസ്സിലാക്കി. പിന്നീടൊരു സിനിമയിലും തയ്യാറെടുപ്പില്ലാതെ താൻ അഭിനയിച്ചിട്ടില്ലെന്ന് പ്രിയങ്ക പിന്നീട് വ്യക്തമാക്കി അന്ധാസിന്റെ ഷൂട്ടിം​ഗ് ഇടയ്ക്ക് നിർത്തി വെച്ചു.

ഈ ഇടവേളയിൽ താൻ കഥക് ‍ഡാൻസിന് ചേർന്ന് നൃത്തം വശമാക്കിയെന്നും പിന്നീട് ഷൂട്ടിന് തിരിച്ചെത്തിയപ്പോൾ നല്ല രീതിയിൽ ചെയ്യാൻ പറ്റിയെന്നും പ്രിയങ്ക പറഞ്ഞു . ഈ സിനിമയിൽ നായകനായ അക്ഷയ് കുമാറിനൊപ്പം പിന്നീട് ഒരുപിടി സിനിമകളിൽ പ്രിയങ്ക അഭിനയിച്ചു. എന്നാൽ ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പ് വരികയും നടന്റെ ഭാര്യ ട്വിങ്കിൾ ഖന്ന ഇടപെടുകയും പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ് കുമാറിനെക്കൊണ്ട് ട്വിങ്കിൾ സത്യം ചെയ്യിച്ചെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/116711/choreographer-pulls-the-mech-and-explodes-this-is-what-happened-to-priyanka)