---
title: "എന്ത് വൃത്തികെട്ട സിസ്റ്റമാണിത്? രാഷ്ട്രീയക്കാരന് സുഖം, സാധാരണക്കാരന് കട്ട ബ്ലോക്ക്;  അനൂപ്"
english_title: "Actor Anoop Krishnan has criticized the traffic restrictions imposed on VIPs and politicians."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116671/actor-anoop-krishnan-has-criticized-the-traffic-restrictions-imposed-on-vips-and-politicians"
published_at: "2023-05-23T17:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cadc53dfe4_anoop.jpg"
keywords: []
---

# എന്ത് വൃത്തികെട്ട സിസ്റ്റമാണിത്? രാഷ്ട്രീയക്കാരന് സുഖം, സാധാരണക്കാരന് കട്ട ബ്ലോക്ക്;  അനൂപ്

> **Lead Summary:** വിഐപികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഏര്‍പ്പെടുത്തുന്ന ട്രാഫിക്ക് നിയന്ത്രണങ്ങളെ വിമര്‍ശിച്ച് നടന്‍ അനൂപ് കൃഷ്ണന്‍ രംഗത്ത്. സീരിയല്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമാണ് അനൂപ്.

## Article Content

വിഐപികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഏര്‍പ്പെടുത്തുന്ന ട്രാഫിക്ക് നിയന്ത്രണങ്ങളെ വിമര്‍ശിച്ച് നടന്‍ അനൂപ് കൃഷ്ണന്‍ രംഗത്ത്. സീരിയല്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമാണ് അനൂപ്.

രാഷ്ട്രീയക്കാര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി സാധാരണക്കാര്‍ ബ്ലോക്കില്‍ കിടക്കുന്നത് കഷ്ടമാണ് എന്നാണ് അനൂപ് പറയുന്നത്. ”എന്ത് വൃത്തികെട്ട സിസ്റ്റം ആണ് ഇത്. ഒരു പൊളിറ്റീഷ്യന് റോഡിലൂടെ പോകാന്‍ സാധാരണക്കാരന്‍ വെറുതെ ബ്ലോക്കില്‍ കിടക്കുക.

കഷ്ടം. രാഷ്ട്രീയക്കാരനും, അധികാരമുള്ളവനും ബ്ലോക്കില്ല. സാധാരണക്കാരന് കട്ട ബ്ലോക്ക്” എന്നാല്‍ നടന്‍ എവിടെയാണ് ബ്ലോക്കില്‍ പെട്ടത്” എന്നാണ് അനൂപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റില്‍ ഷെയിം, കേരള എന്നീ ഹാഷ്ടാഗുകളും നടന്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഏത് ബ്ലോക്കിലാണ് പെട്ടത് എന്നൊന്നും താരം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ബിഗ് ബോസ് ഷോയ്‌ക്കെതിരെ പ്രതികരിച്ച റോബിന് രാധാകൃഷ്ണന് മറുപടിയുമായി അനൂപ് രംഗത്തെത്തിയിരുന്നു.

രണ്ട് വര്‍ഷം മുമ്പ് തനിക്ക് ഇങ്ങോട്ട് മെസേജ് അയച്ച് ബിഗ് ബോസില്‍ കയറാന്‍ സഹായിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് റോബിന്‍ എന്നായിരുന്നു അനൂപ് വ്യക്തമാക്കിയത്. ബിഗ ബോസ് വീട്ടില്‍ കയറണം, ഫേമസ് ആകണം ബാക്കി ഞാന്‍ നോക്കിക്കോളാം ബ്രോ എന്നാണ് റോബിന്‍ പറഞ്ഞതെന്നും അതിന് തെളിവുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116671/actor-anoop-krishnan-has-criticized-the-traffic-restrictions-imposed-on-vips-and-politicians)