തുണി അലക്കുന്നതിനിടെ മകളുടെ കാലില്‍പ്പിടിത്തമിട്ട് മുതല; വീഡിയോ വൈറൽ

തുണി അലക്കുന്നതിനിടെ മകളുടെ കാലില്‍പ്പിടിത്തമിട്ട് മുതല; വീഡിയോ വൈറൽ
2023-05-23T17:16:00 | By Susmitha Surendran

അമ്മയോടൊപ്പം പുഴയിൽ തുണി അലക്കാൻ ഇറങ്ങിയ 9 വയസ്സുകാരിയെ മുതല പിടിച്ചു. മുതലയുടെ വായിൽ അകപ്പെട്ട മകളെ അതിസാഹസികമായി അമ്മ തന്നെ രക്ഷപ്പെടുത്തി. മലേഷ്യയിലാണ് സംഭവം. ആക്രമണകാരിയായ മുതലയെ നാട്ടുകാരും അധികൃതരും ചേർന്ന് പിടികൂടുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മലേഷ്യൻ സംസ്ഥാനമായ സെലങ്കോറിൽ സുൻഗായ് മെർബൗവിനടുത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമ്മയായ 38 കാരി റാമിന്‍റനും മകൾ 9 വയസ്സുകാരി നതാസ്യയും പുഴയോരത്ത് വസ്ത്രങ്ങൾ കഴുകുന്നതിനിടെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്.

പുഴയിലെ ചെളികുണ്ടിൽ പതഞ്ഞു കിടന്നിരുന്ന മുതല നതാസ്യയുടെ കാലിൽ പിടിച്ചു വലിച്ച് വെള്ളത്തിലേക്ക് താഴ്ത്തുകയായിരുന്നു. കാലിൽ പിടിമുറുക്കിയ മുതല കുട്ടിയെ ഏകദേശം 10 മീറ്ററോളം വെള്ളത്തിലൂടെ വലിച്ചിഴച്ചു.

https://twitter.com/i/status/1659860638716542976

ഈ സമയം സമീപത്ത് തന്നെയുണ്ടായിരുന്ന അമ്മ കുഞ്ഞിന്‍റെ നിലവിളി കേട്ട് ശ്രദ്ധിച്ചപ്പോഴാണ് തന്‍റെ മകളെ മുതല ആക്രമിക്കുന്നത് കണ്ടത്. ഉടൻതന്നെ മറ്റൊന്നും ആലോചിക്കാതെ അവർ വെള്ളത്തിലേക്ക് ചാടുകയും മുതലയുമായി മൽപിടുത്തം നടത്തി അതിന്‍റെ വായിൽ നിന്നും മകളുടെ കാൽ വിടുവിക്കുകയുമായിരുന്നു. ഇതിനിടെ മുതലയുടെ ആക്രമണത്തിൽ അമ്മയ്ക്കും പരിക്കേറ്റു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് അവർ മകളെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമ്മയുടെയും മകളുടെയും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അധികൃതരെ വിവരമറിയിക്കുകയും മുതലയെ പിടികൂടാൻ സഹായിക്കുകയും ചെയ്തത്. ആക്രമണത്തിൽ അമ്മയ്ക്കും മകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

മുതലയെ നാട്ടുകാരും അധികൃതരും ചേർന്ന് പിടികൂടുന്നതിന്‍റെ വീഡിയോ മെയ് 20 -നാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് അമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്‍റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Content Highlight: Crocodile grabs daughter's leg while doing laundry; The video went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup