---
title: "ഓണ്‍ലൈൻ മീറ്റിംഗിനിടെ തനിക്ക് പറ്റിയ അബദ്ധം പങ്കുവച്ച് യുവതി; സംഭവം ഇങ്ങനെ"
english_title: "Young woman shares her mistake during online meeting; This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116628/young-woman-shares-her-mistake-during-online-meeting-this-is-how-it-happened"
published_at: "2023-05-23T14:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c880ab61f2_ONLINE_MEETING.jpg"
keywords: []
---

# ഓണ്‍ലൈൻ മീറ്റിംഗിനിടെ തനിക്ക് പറ്റിയ അബദ്ധം പങ്കുവച്ച് യുവതി; സംഭവം ഇങ്ങനെ

> **Lead Summary:** **** കൊവിഡ് 19ന്‍റെ വരവോടെ ഒരുപാട് സ്ഥാപനങ്ങള്‍ തങ്ങളുടെ മീറ്റിംഗുകളും കൂടിക്കാഴ്ചകളും ചര്‍ച്ചകളും നിത്യവുമുള്ള ജോലികളും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ഓണ്‍ലൈനാക്കി മാറ്റിയിരുന്നു . എന്നാലിപ്പോള്‍ ഈ സംസ്കാരം പല സ്ഥാപനങ്ങളും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പ്രത്യേകിച്ച് രാജ്യത്ത് ഐടി സ്ഥാപനങ്ങളാണ് നേരത്തെ തന്നെ വിദേശരാജ്യങ്ങളില്‍ നിലനിന്നിരുന്ന ഓണ്‍ലൈൻ തൊഴില്‍ സംസ്കാരത്തിലേക്ക് എത്തിയിരിക്കുന്നത്.

## Article Content

**** കൊവിഡ് 19ന്‍റെ വരവോടെ ഒരുപാട് സ്ഥാപനങ്ങള്‍ തങ്ങളുടെ മീറ്റിംഗുകളും കൂടിക്കാഴ്ചകളും ചര്‍ച്ചകളും നിത്യവുമുള്ള ജോലികളും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ഓണ്‍ലൈനാക്കി മാറ്റിയിരുന്നു . എന്നാലിപ്പോള്‍ ഈ സംസ്കാരം പല സ്ഥാപനങ്ങളും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പ്രത്യേകിച്ച് രാജ്യത്ത് ഐടി സ്ഥാപനങ്ങളാണ് നേരത്തെ തന്നെ വിദേശരാജ്യങ്ങളില്‍ നിലനിന്നിരുന്ന ഓണ്‍ലൈൻ തൊഴില്‍ സംസ്കാരത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇങ്ങനെ ജോലിസംബന്ധമായ കാര്യങ്ങളെല്ലാം ഓണ്‍ലൈനായി മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പല പരാതികളും അതുപോലെ തന്നെ രസകരമായ വിഷയങ്ങളുമെല്ലാം ഉണ്ടാകാം ഇപ്പോഴിതാ അത്തരമൊരു ഓണ്‍ലൈൻ മീറ്റിംഗിനിടെ തനിക്ക് സംഭവിച്ചൊരു അബദ്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി. മീറ്റിംഗ് നടക്കുന്നതിനിടെ മാനേജര്‍ ഇവരോട് മൈക്ക് മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള കാരണം ഇദ്ദേഹം ചാറ്റിലൂടെ അറിയിക്കുകയും ചെയ്തു. 

FOR MORE:[https://twitter.com/VandanaJain_/status/1660621123665690624/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1660621123665690624%7Ctwgr%5E88b6989d002c9de296db5b3de91c0d7a7ee1c631%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVandanaJain_%2Fstatus%2F1660621123665690624%3Fref_src%3Dtwsrc5Etfw](https://twitter.com/VandanaJain_/status/1660621123665690624/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1660621123665690624%7Ctwgr%5E88b6989d002c9de296db5b3de91c0d7a7ee1c631%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVandanaJain_%2Fstatus%2F1660621123665690624%3Fref_src%3Dtwsrc5Etfw)

കാരണം മറ്റൊന്നുമല്ല, മീറ്റിംഗ് നടക്കുന്നതിനിടെ യുവതി ചിപ്സ് കഴിക്കുകയായിരുന്നുവത്രേ. ഇതിന്‍റെ ശബ്ദം മൈക്കിലൂടെ മറ്റുള്ളവര്‍ക്കെല്ലാം അലോസരം സൃഷ്ടിച്ചതാണ് മാനേജര്‍ മൈക്ക് മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. മാനേജര്‍ ഇത് അറിയിച്ചതിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം യുവതി തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഇനി ഇതുമൂലം താൻ പ്രശ്നത്തിലാകുമോ എന്ന ചോദ്യത്തോടെയാണ് ഇവരിത് പങ്കുവച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116628/young-woman-shares-her-mistake-during-online-meeting-this-is-how-it-happened)