---
title: "നടൻ സുരേഷ് ഗോപി ആശുപത്രിയില്‍; പതിവ് പരിശോധന എന്ന് റിപ്പോർട്ട്"
english_title: "Actor Suresh Gopi in hospital; Reported as routine inspection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116619/actor-suresh-gopi-in-hospital-reported-as-routine-inspection"
published_at: "2023-05-23T14:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c824a7a8f5_SURESHGOPI_1.jpg"
keywords: []
---

# നടൻ സുരേഷ് ഗോപി ആശുപത്രിയില്‍; പതിവ് പരിശോധന എന്ന് റിപ്പോർട്ട്

> **Lead Summary:** നടൻ സുരേഷ് ഗോപി ആശുപത്രിയില്‍ എന്ന പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ‘ഗരുഡന്‍’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമ ഷൂട്ടിംഗിനിടെ തന്റെ പതിവ് പരിശോധനകള്‍ നടത്താന്‍ വേണ്ടിയാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയത്.പരിശോധനയില്‍ എല്ലാം സാധാരണ നിലയില്‍ ആണെന്ന് കണ്ടതോടെ താരം ആശുപത്രി വിട്ടു.

## Article Content

നടൻ സുരേഷ് ഗോപി ആശുപത്രിയില്‍ എന്ന പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ‘ഗരുഡന്‍’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമ ഷൂട്ടിംഗിനിടെ തന്റെ പതിവ് പരിശോധനകള്‍ നടത്താന്‍ വേണ്ടിയാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയത്.പരിശോധനയില്‍ എല്ലാം സാധാരണ നിലയില്‍ ആണെന്ന് കണ്ടതോടെ താരം ആശുപത്രി വിട്ടു.

ശേഷം ലൊക്കേഷനില്‍ എത്തി ഷൂട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തു .സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഗരുഡന്‍. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പുതുമയും, ആകാംക്ഷയും നല്‍കുന്നതായിരിക്കും.

നടി അഭിരാമിയും ചിത്രത്തില്‍ മുഖ്യ കഥാപാത്രമാകും .സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ്, ദിവ്യാ പിള്ള, മേജര്‍ രവി, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116619/actor-suresh-gopi-in-hospital-reported-as-routine-inspection)