logo

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

Published at May 7, 2021 01:01 PM സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീകുമാര്‍ അറസ്റ്റിലായിരിക്കുന്നതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിലെത്തിയാണ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത് എന്നും നിലവില്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകമാര്‍ മേനോന്‍ ഉള്ളത് എന്നും റിപ്പോർട്ടുണ്ട്. ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.

ഇന്നലെ രാത്രി പാലക്കാട്ടുള്ള വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഞ്ജു വാര്യർ നൽകിയ പരാതിയിൽ 2019 ഡിസംബർ 5-ന് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു.

ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും ഒരു കോടി രൂപ സിനിമ നിര്‍മ്മാണത്തിനായി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ആലപ്പുഴ സ്വദേശി രാജേന്ദ്രൻ നായർ എന്ന വ്യക്തിയാണ് പരാതിക്കാരൻ. 2018 മുതൽ പലതവണയായി പണം കൈപ്പറ്റിയെന്നും ഇത് തിരികെ നൽകി ഇല്ലെന്നും, കബളിപ്പിച്ചു എന്നുള്ള പരാതിയാണ് അദ്ദേഹം നൽകിയത്.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലീസിന് പരാതി ലഭിച്ചിരുന്നു. പൊലീസ് കേസെടുത്തപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു എന്നും എന്നാൽ കോടതി ഈ അപേക്ഷ തള്ളി ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത് എന്നാണ് റിപ്പോർട്ട്. അതേസമയം കുറ്റം ശ്രീകുമാർ മേനോൻ സമ്മതിച്ചതായും, ഇപ്പോൾ ഇത്രയും തുക നൽകാനുള്ള അവസ്ഥയിൽ അല്ല, പണം ചിലവായി പോയി എന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുണ്ട്.മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍.

Director Sreekumar Menon arrested

Related Stories
കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

Jun 24, 2021 04:37 PM

കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

കെജി ജോർജിനെക്കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ...

Read More >>
ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

Jun 24, 2021 04:10 PM

ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ,...

Read More >>
Trending Stories