റീൽസിൽ നിന്നും റിലീസിലേക്ക്; സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി നിവേദ്യ എസ് ശങ്കര്‍

റീൽസിൽ നിന്നും റിലീസിലേക്ക്; സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി നിവേദ്യ എസ് ശങ്കര്‍
2023-05-23T12:30:00 | By Athira V

ടിക് ടോക്കിലൂടെയും പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും വന്‍ ആസ്വാദകശ്രദ്ധ നേടിയ കലാകാരിയാണ് നിവേദ്യ എസ് ശങ്കര്‍. തിരുവനന്തപുരം സ്വദേശിയായ നിവേദ്യക്ക് ഇന്‍സ്റ്റയില്‍ നിലവില്‍ മൂന്ന് മില്യണിലേറെ ഫോളോവേഴ്സ് ആണ് ഉള്ളത്. മലയാളികള്‍ക്ക് പുറത്തേക്കും നീളുന്നതാണ് നിവേദ്യയുടെ ഫോളോവേഴ്സ്.

അഭിനയത്തോട് ഏറെ താല്‍പര്യമുള്ള നിവേദ്യ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നിവേദ്യയുടെ വിശേഷങ്ങള്‍.. ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്.


അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ആദ്യം മലയാളത്തിലുള്ള അടിച്ചുപൊളി പാട്ടുകളായിരുന്നു ചെയ്തിരുന്നത്. പിന്നീട് തമിഴ് പാട്ടുകൾക്കും റീൽസ് ചെയ്യാൻ തുടങ്ങി.

ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോളോവേർസ് ആയി.


ഒരുപാട് സന്തോഷം. തമിഴ് പാട്ടുകളിൽ ചുവടുവച്ചാണ് ടിക് ടോക്കിൽ തുടങ്ങിയത്. അന്ന് അതൊരു ട്രെൻഡ് ആയിരുന്നു. കൂടുതൽ ആളുകളും തമിഴ്, തെലുങ്ക് പാട്ടുകളെടുത്താണ് റീൽസ് ഉണ്ടാക്കാറ്. അതായിരിക്കാം തമിഴ് ആരധകർ ഉണ്ടാകാൻ കാരണം. വാത്തി കമിങ് എന്ന വിജയ് പാട്ടിന് ചെയ്ത റീൽസ് വൈറലായി. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്യഭാഷാ ഗാനങ്ങൾക്കൊപ്പം ചുവടു വെച്ചവയിൽ കുറെ വീഡിയോസ് ശ്രദ്ധിക്കപ്പെട്ടു.

ചെറുപ്പംതൊട്ടേ നൃത്തം അഭ്യസിക്കുന്നുണ്ട്. അതെന്റെ പാഷനാണ്. ഈയിടെയായി വെസ്റ്റേൺ ഡാൻസും പഠിക്കുന്നുണ്ട്. ദേവദൂതർ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അഭിനേത്രിയാകണമെന്നാണ് ആഗ്രഹം. അതിനുള്ളതാണ് ഈ ശ്രമങ്ങളെല്ലാം.


സുരേഷ് ബാബു സാറിന്റെ ഡിഎൻഎ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി മകൻ അഷ്‌കർ സൗദാനാണ് നായകൻ. വലിയ താരനിരയാണ് സിനിമയിലുള്ളത്. ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് സർ എനിക്ക് നൽകിയത്. അതിൽ ഞാൻ സംതൃപ്തയാണ്. ഞാനിപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം.

Content Highlight: From Reels to Release; Nivedya S Shankar is all set to make her film debut

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup