---
title: "22ആം വയസ്സിൽ ആത്മഹത്യ നടിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അറിയുമോ?"
english_title: "Do you know what happened in the life of the actress at the age of 22?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116511/do-you-know-what-happened-in-the-life-of-the-actress-at-the-age-of-22"
published_at: "2023-05-22T23:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646bb1f080846_mayoori_1.jpg"
keywords: []
---

# 22ആം വയസ്സിൽ ആത്മഹത്യ നടിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അറിയുമോ?

> **Lead Summary:** **[**മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മയൂരി. ആകാശഗംഗ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്നു മയൂരി . കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു ഇവരുടെ മരണം. വെറും 22 വയസ്സ് മാത്രം ആയിരുന്നു ഇവരുടെ പ്രായം. 25 ജൂലൈ പതിനാറാം തീയതി ആയിരുന്നു ഇവർ നമ്മളെ വിട്ടു പിരിഞ്ഞത്. ചെന്നൈയിലെ അണ്ണാ നഗറിലെ വസതിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**[**മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മയൂരി. ആകാശഗംഗ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്നു മയൂരി . കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു ഇവരുടെ മരണം. വെറും 22 വയസ്സ് മാത്രം ആയിരുന്നു ഇവരുടെ പ്രായം. 25 ജൂലൈ പതിനാറാം തീയതി ആയിരുന്നു ഇവർ നമ്മളെ വിട്ടു പിരിഞ്ഞത്. ചെന്നൈയിലെ അണ്ണാ നഗറിലെ വസതിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്തിനാണ് ഇവർ അത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നായിരുന്നു പിന്നീടുള്ള പ്രേക്ഷകരുടെ ചർച്ച. മരിക്കുന്നതിനു മുൻപ് ഇവർ ഇവരുടെ സഹോദരന് ഒരു കത്ത് എഴുതിയിരുന്നു. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു ആ കത്തിൽ അവർ കുറിച്ചത് . എന്നാൽ ആരുടെയും പേര് ഇവർ പറഞ്ഞിട്ടില്ല.

പക്ഷേ ഇപ്പോഴും ചിലർ അവരുടെ കത്ത് വിശ്വസിച്ചിട്ടില്ല. ഇതുവരെ ഇവരുടെ മരണത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏകദേശം പതിനഞ്ചാം വയസ്സിൽ തന്നെ സിനിമ മേഖലയിൽ എത്തിയതാണ് മയൂരി . മാത്രമല്ല ഏഴ് വർഷത്തെ കരിയർ കൊണ്ട് നിരവധി മലയാളം തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.

കൊൽക്കത്തയിൽ ആയിരുന്നു ഇവർ ജനിച്ചതും വളർന്നതും എല്ലാം തന്നെ. എട്ടാം ക്ലാസ് വരെ ഇവർ ബാംഗ്ലൂരിൽ ആയിരുന്നു പഠിച്ചത്. പിന്നീടായിരുന്നു ഇവർ ചെന്നൈയിലേക്ക് താമസം മാറുന്നത്. ആ സമയത്ത് ആണ് ഇവർക്ക് സിനിമയിൽ അഭിനയിക്കുവാൻ വേഷം ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116511/do-you-know-what-happened-in-the-life-of-the-actress-at-the-age-of-22)