---
title: "ആ യാത്ര അവസാനിച്ചു; ലോകം ചുറ്റാന്‍ ഇനി വിജയന്‍ ഇല്ല "
english_title: "That journey is over; Vijayan, who ran a tea shop and traveled the world with his wife, has passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11650/that-journey-is-over-vijayan-who-ran-a-tea-shop-and-traveled-the-world-with-his-wife-has-passed-away"
published_at: "2021-11-19T15:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61977a0d9a6ca_vijyan.jpg"
keywords: []
---

# ആ യാത്ര അവസാനിച്ചു; ലോകം ചുറ്റാന്‍ ഇനി വിജയന്‍ ഇല്ല 

> **Lead Summary:** ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഭാര്യയ്ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഭാര്യയ്ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ചായക്കടയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ലോകത്തിന്റെ നാനാദിക്കുകളിൽ ചുറ്റിക്കറങ്ങുന്ന വിജയൻ–മോഹന ദമ്പതികൾ സോഷ്യൽ മീഡിയക്കും സുപരിചിതരാണ്. അടുത്തിടെയാണ് ഇരുവരും റഷ്യൻ സന്ദർശനം നടത്തി തിരികെ വന്നത്.സഞ്ചാരികളായ ദമ്പതിമാർ16 വർഷങ്ങൾ കൊണ്ടാണ് ഇത്രയും രാജ്യങ്ങള്‍ സന്ദർശിച്ചത്. കോവിഡ് കാരണം മുടങ്ങിയ യാത്ര വീണ്ടും തുടങ്ങിയത് കഴിഞ്ഞ മാസമായിരുന്നു.

ഇദ്ദേഹത്തെ യാത്രകളെക്കുറിച്ച്​ നിരവധി ഫീച്ചറുകളും വാർത്തകളുമെല്ലാം വന്നിട്ടുണ്ട്​. ഈയിടെ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​ ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയിൽ സന്ദർശകനായി എത്തിയിരുന്നു. കേരളത്തിലെ സഞ്ചാരികളുടെ സ​ങ്കേതമായിരുന്നു ഈ ചായക്കട. കൂടാതെ വിജയനും ഭാര്യയും അവരുടെയൊക്കൊ പ്രചോദനം കൂടിയായിരുന്നു. ചേർത്തലയിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറുന്നതോടെയാണ് യാത്രയും ഇവരുടെ ജീവിതത്തിന്റെ ഭാഗമായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11650/that-journey-is-over-vijayan-who-ran-a-tea-shop-and-traveled-the-world-with-his-wife-has-passed-away)