---
title: "ചന്ദനക്കുറി തൊട്ട് ജസ്‌ല മാടശ്ശേരി; ഫോട്ടോയ്ക്ക് താഴെ കമന്റിട്ട വ്യക്തിയ്ക്ക് കിട്ടിയത് കിടിലന്‍ മറുപടി "
english_title: "Jasla Madassery from Chandanakkuri; The person who commented below the photo got a scathing reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11645/jasla-madassery-from-chandanakkuri-the-person-who-commented-below-the-photo-got-a-scathing-reply"
published_at: "2021-11-19T15:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619773977a40a_jasla.jpg"
keywords: []
---

# ചന്ദനക്കുറി തൊട്ട് ജസ്‌ല മാടശ്ശേരി; ഫോട്ടോയ്ക്ക് താഴെ കമന്റിട്ട വ്യക്തിയ്ക്ക് കിട്ടിയത് കിടിലന്‍ മറുപടി 

> **Lead Summary:** മലയാളികൾക്ക് ഏറെ പരിചിതമായ താരങ്ങളിലൊരാളാണ് ജസ്‌ല മാടശ്ശേരി. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു ഇവർ. അതുകൊണ്ടുതന്നെ നിരവധി ആരാധകർ ആണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. ഇവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ധാരാളം മോശം കമൻറുകൾ ആണ് വരാറുള്ളത്. മിക്കതിനും കലക്കൻ മറുപടി താരം നൽകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു മറുപടി ആണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പരിചിതമായ താരങ്ങളിലൊരാളാണ് ജസ്‌ല മാടശ്ശേരി. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു ഇവർ. അതുകൊണ്ടുതന്നെ നിരവധി ആരാധകർ ആണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. ഇവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ധാരാളം മോശം കമൻറുകൾ ആണ് വരാറുള്ളത്. മിക്കതിനും കലക്കൻ മറുപടി താരം നൽകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു മറുപടി ആണ് ശ്രദ്ധിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു താരം ഫേസ്ബുക്കിൽ ഒരു പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. ചന്ദനക്കുറി തൊട്ടു കൊണ്ടായിരുന്നു താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒരു സാധാരണ ചിത്രമായിരുന്നു ഇത്. പക്ഷേ ഇതിനു താഴെ ഒരു മോശം കമൻറ് പ്രത്യക്ഷപ്പെട്ടു. കമൻറ് ഇങ്ങനെ ആയിരുന്നു – ഇപ്പോൾ കാണാൻ ഒരു ഹിജഡയെ പോലെയുണ്ട്. നിരവധി ആളുകളാണ് ഈ കമൻ്റിന് ആംഗ്രി റിയാക്ഷൻ ഇട്ടത്. പിന്നീട് ഇതിനു മറുപടി നൽകിക്കൊണ്ട് താരം തന്നെ രംഗത്തെത്തി.

> “ഹിജഡകൾ എന്താ മനുഷ്യർ അല്ലേ? അതൊരു മോശം ലുക്ക് ആണ് എന്ന് തോന്നുന്നില്ല. ബ്രോ, ഇങ്ങനെ ചിരിക്കാൻ മാത്രം ഒരു ഗംഭീര തമാശ പറഞ്ഞു എന്ന സംതൃപ്തി ഉണ്ടോ?”- ഇതായിരുന്നു കാര്യം നടത്തിയ കമൻറ്. ഇത്രയും മോശമായ ഒരു മനോഭാവം കമൻറ് ചെയ്ത വ്യക്തിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടും വളരെ മാന്യമായ രീതിയിൽ ആണ് താരം പ്രതികരണം നടത്തിയത്. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം ആണ് ഇവരുടെ കമൻറുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാണ് മറ്റു കമൻറുകൾ. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ഇത്തരത്തിലുള്ളവർ കമൻറുകൾ വരുന്നത് പതിവാണ്. ലൈംഗിക അധിക്ഷേപം ആണ് മിക്ക കമൻ്റുകളിലും. പലതും താരം വിട്ടു കളയുകയാണ് പതിവ്. എന്നാൽ ചിലതിനൊക്കെ താരം തന്നെ ഗംഭീര മറുപടി നൽകാറുണ്ട്. എന്തായാലും ഈ മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11645/jasla-madassery-from-chandanakkuri-the-person-who-commented-below-the-photo-got-a-scathing-reply)