---
title: "അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍, വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല; അഹാന കൃഷ്ണ"
english_title: "Now Ahana has revealed her views in an interview."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116411/now-ahana-has-revealed-her-views-in-an-interview"
published_at: "2023-05-22T16:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b45dc84298_ahana_krishnakumar.jpg"
keywords: []
---

# അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍, വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല; അഹാന കൃഷ്ണ

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . താരത്തിന്റെ ഓരോ അഭിമുഖങ്ങളും ശ്രദ്ധനേടാറുണ്ട് .

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . താരത്തിന്റെ ഓരോ അഭിമുഖങ്ങളും ശ്രദ്ധനേടാറുണ്ട് .

 ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ അടിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം . ഇപ്പോഴിതാ തന്റെ നിലപാടുകള്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് അഹാന.

സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തന്റെ പിതാവ് പഠിപ്പിച്ചിരിക്കുന്നതെന്ന് അഹാന പറയുന്നു. ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍, അല്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന്‍ ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു.

ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ വളര്‍ന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല.

എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തില്‍ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛന്‍ ഞങ്ങളെ എല്ലാവരെയും മരത്തില്‍ കയറ്റിക്കും.

ഇക്വാലിറ്റിയിലാണ് ഞങ്ങള്‍ വളര്‍ന്നത്  അഹാന പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അഹാന. 

### Related Links & Sources
- [Original Story Source](https://moviemax.in/news/116411/now-ahana-has-revealed-her-views-in-an-interview)