---
title: "വ്യവസായിയായ ഫര്‍ഹാനുമായി നടി കീര്‍ത്തി സുരേഷ് പ്രണയത്തില്‍; ഒടുവില്‍ വാര്‍ത്തകളോട് പ്രതികരിച്ച് നടി രംഗത്ത്"
english_title: "Actress Keerthy Suresh in love with businessman Farhan; Finally, the actress responded to the news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116407/actress-keerthy-suresh-in-love-with-businessman-farhan-finally-the-actress-responded-to-the-news"
published_at: "2023-05-22T15:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b45fc47115_keerthi_1.jpg"
keywords: []
---

# വ്യവസായിയായ ഫര്‍ഹാനുമായി നടി കീര്‍ത്തി സുരേഷ് പ്രണയത്തില്‍; ഒടുവില്‍ വാര്‍ത്തകളോട് പ്രതികരിച്ച് നടി രംഗത്ത്

> **Lead Summary:** ( [മലയാള സിനിമയിലൂടെ എത്തി സൂപ്പര്‍ നായികയായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള കീര്‍ത്തിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയ ഒന്നായിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത.

## Article Content

( [മലയാള സിനിമയിലൂടെ എത്തി സൂപ്പര്‍ നായികയായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള കീര്‍ത്തിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയ ഒന്നായിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത.

വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു . സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വലിയ രീതിയില്‍ ശ്രദ്ദിക്കപ്പെട്ടു .

എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല, എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നാണ് കീര്‍ത്തി സുരേഷ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കിയിരിക്കുന്നത്.

വിഷയത്തില്‍ കീര്‍ത്തി തന്നെ വിശദീകരണം നല്‍കിയതോടെ കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് അവസാനം വന്നിരിക്കുകയാണ്. അതേസമയം ‘ദസറ’ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുള്ളത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/116407/actress-keerthy-suresh-in-love-with-businessman-farhan-finally-the-actress-responded-to-the-news)