---
title: "നടി സുചന്ദ്ര ദാസ്​ ഗുപ്ത വാഹനാപകടത്തിൽ മരിച്ചു"
english_title: "Actress Suchandra Das Gupta died in a car accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116388/actress-suchandra-das-gupta-died-in-a-car-accident"
published_at: "2023-05-22T14:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b2f1c41873_chandragupta.jpg"
keywords: []
---

# നടി സുചന്ദ്ര ദാസ്​ ഗുപ്ത വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** ബംഗാളി നടി സുചന്ദ്ര ദാസ്​ ഗുപ്ത വാഹനാപകടത്തിൽ മരിച്ചു. 29 വയസ്സായിരുന്നു. ഷൂട്ടിങ്ങിനുശേഷം ബൈക്കിൽ മടങ്ങുന്നതിനിടെ കൊൽക്കത്തയിലെ ബാരാന​ഗറിൽ വെച്ചായിരുന്നു അപകടം.

## Article Content

ബംഗാളി നടി സുചന്ദ്ര ദാസ്​ ഗുപ്ത വാഹനാപകടത്തിൽ മരിച്ചു. 29 വയസ്സായിരുന്നു. ഷൂട്ടിങ്ങിനുശേഷം ബൈക്കിൽ മടങ്ങുന്നതിനിടെ കൊൽക്കത്തയിലെ ബാരാന​ഗറിൽ വെച്ചായിരുന്നു അപകടം.

സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഈ സമയം വന്ന ട്രക്ക് നടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.​'ഗൗരി എലോ' അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട് സുചന്ദ്ര ദാസ്. നിരവധി ബംഗാളി ടെലിവിഷൻ ഷോകളുടെയും ഭാഗമായിരുന്നു.ദേബ്ജ്യോതി സെൻഗുപ്തയാണ് ഭർത്താവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116388/actress-suchandra-das-gupta-died-in-a-car-accident)