---
title: "മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പ്; താരങ്ങളെ പ്രശംസിച്ച്   ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ"
english_title: "Vice President Jagdeep Dhankar praises Malayalam film stars Mammootty and Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116376/vice-president-jagdeep-dhankar-praises-malayalam-film-stars-mammootty-and-mohanlal"
published_at: "2023-05-22T13:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b23489fa30_mohanlal_and_mamootty.jpg"
keywords: []
---

# മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പ്; താരങ്ങളെ പ്രശംസിച്ച്   ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

> **Lead Summary:** മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു.

## Article Content

മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു.

മമ്മൂട്ടിയോടും മോഹൻലാലിനോടും കേരളത്തിലെ ആളുകൾ എങ്ങനെ ആവേശഭരിതരാണെന്ന് താൻ മനസ്സിലാക്കുന്നു എന്നും ഉപരാഷ്ട്രപതി പറ‍ഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങളെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരും ആണെന്നും അദ്ദേഹം പറഞ്ഞു. താനും അതിന്റെ ​ഗുണഭോക്താവാണെന്ന് പറഞ്ഞ അദ്ദേഹം, പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116376/vice-president-jagdeep-dhankar-praises-malayalam-film-stars-mammootty-and-mohanlal)