---
title: "രഘു ചേട്ടന് വല്ലാതെയായി,  ഇപ്പോള്‍ മീന്‍ കച്ചവടമാണ് പണിയെന്ന് ആ സ്ത്രീയോട് പറഞ്ഞു; ദിനേശ് പണിക്കര്‍"
english_title: "Dinesh Panicker reveals an experience with actor Bheeman Raghu."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116356/dinesh-panicker-reveals-an-experience-with-actor-bheeman-raghu"
published_at: "2023-05-22T12:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b143494d46_bheeman_raghu.jpg"
keywords: []
---

# രഘു ചേട്ടന് വല്ലാതെയായി,  ഇപ്പോള്‍ മീന്‍ കച്ചവടമാണ് പണിയെന്ന് ആ സ്ത്രീയോട് പറഞ്ഞു; ദിനേശ് പണിക്കര്‍

> **Lead Summary:** വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഭീമൻ രഘു . ഇപ്പോഴിതാ നടന്‍ ഭീമന്‍ രഘുവിനൊപ്പമുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍. നാല് വര്‍ഷം മുമ്പ് ചന്ദനമഴ സീരിയല്‍ ക്ലൈമാക്‌സിനോട് അടുത്ത് നില്‍ക്കുന്ന സമയത്ത് എന്റെ ഒരു കൂട്ടുകാരന്റെ മകളുടെ കല്യാണം കൂടാന്‍ തിരുവനന്തപുരത്ത് പോയി.

## Article Content

വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഭീമൻ രഘു . ഇപ്പോഴിതാ നടന്‍ ഭീമന്‍ രഘുവിനൊപ്പമുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍. നാല് വര്‍ഷം മുമ്പ് ചന്ദനമഴ സീരിയല്‍ ക്ലൈമാക്‌സിനോട് അടുത്ത് നില്‍ക്കുന്ന സമയത്ത് എന്റെ ഒരു കൂട്ടുകാരന്റെ മകളുടെ കല്യാണം കൂടാന്‍ തിരുവനന്തപുരത്ത് പോയി.

ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നപ്പോള്‍ തന്നെ വലിയ സ്വീകരണം ലഭിച്ചു. നിശ്ചയിച്ച സ്ഥാനത്ത് ഇരിക്കാനായി പോകവെ ഒരു വയസായ സ്ത്രീ ഞാന്‍ ഇരിക്കുന്നിടത്തേക്ക് വന്ന് എന്നേയും എന്റെ സീരിയലുകളേയും അഭിനയത്തേയും പുകഴ്ത്താല്‍ തുടങ്ങി. ആ സ്ത്രീയുടെ ശ്രദ്ധ എന്നില്‍ നിന്നും മാറ്റാന്‍ ഞാന്‍ ഭീമന്‍ രഘുവിനെ കാണിച്ച് പരിചയപ്പെടുത്തി കൊടുത്തു.

എന്നാല്‍ ആ സ്ത്രീക്ക് ഭീമന്‍ രഘുവിനെ പരിചയമുണ്ടായിരുന്നില്ല. ഭീമന്‍ രഘു ചേട്ടനെ അറിയില്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആരാണ് മോനെ മനസിലായില്ലെന്ന് ആ സ്ത്രീ പറഞ്ഞു. രഘു ചേട്ടന് വല്ലാതെയായിയെന്ന് മനസിലായതോടെ ആ സ്ത്രീയെ ഞാന്‍ എങ്ങനെ ഒക്കയോ പറഞ്ഞ് ഒഴിവാക്കി വിട്ടു.

പിന്നെ തിരികെ പോയി ഭീമന്‍ രഘുവിനെ കുറിച്ച് മനസിലാക്കി ആ സ്ത്രീ വീണ്ടും വന്നു സംസാരിക്കാന്‍. രഘുവിന്റെ കൈയ്യില്‍ പിടിച്ച് സിനിമ കാണുന്നത് കുറവായതുകൊണ്ടാണ് മനസിലാകാതെ പോയത് എന്നൊക്കെ പറഞ്ഞു. ഉടന്‍ ആ സ്ത്രീ ചോദിച്ചു ഇപ്പോള്‍ എന്താണ് രഘു ചെയ്യുന്നതെന്ന്…. മസില്‍ പിടിച്ചിരുന്ന രഘു ഉടന്‍ തന്നെ മറുപടി നല്‍കി ഞാന്‍ ഒന്നും ചെയ്യുന്നില്ല…. ഇപ്പോള്‍ മീന്‍ കച്ചവടമാണ് പണിയെന്ന്

ഇന്‍സള്‍ട്ടഡായി ഇരിക്കുന്നത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. ഇപ്പോഴും രഘുവിനെ കാണുമ്പോള്‍ ഈ സംഭവം ഞങ്ങള്‍ സംസാരിക്കാറുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/116356/dinesh-panicker-reveals-an-experience-with-actor-bheeman-raghu)