---
title: " അത്രയും പവിത്രമായി കാണുന്ന ഒരു ബന്ധമാണ് റിനോഷുമായി ഉള്ളത്, കഴിഞ്ഞ ഒരാഴ്ച ഞാൻ ഇവൾക്ക് വോട്ട് ചെയ്തിട്ടില്ല!"
english_title: "I haven't voted for her in the past week, such a sacred relationship with Rinosh!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116348/i-havent-voted-for-her-in-the-past-week-such-a-sacred-relationship-with-rinosh"
published_at: "2023-05-22T12:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b0fb5876df_sruthi.jpg"
keywords: []
---

#  അത്രയും പവിത്രമായി കാണുന്ന ഒരു ബന്ധമാണ് റിനോഷുമായി ഉള്ളത്, കഴിഞ്ഞ ഒരാഴ്ച ഞാൻ ഇവൾക്ക് വോട്ട് ചെയ്തിട്ടില്ല!

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു മത്സരാർത്ഥി കൂടി പുറത്തായി. ശ്രുതി ലക്ഷ്മി ആയിരുന്നു പരിപാടിയിൽ നിന്നും പുറത്തായത്. ഇപ്പോൾ പുറത്തെത്തിയശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ശ്രുതി.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു മത്സരാർത്ഥി കൂടി പുറത്തായി. ശ്രുതി ലക്ഷ്മി ആയിരുന്നു പരിപാടിയിൽ നിന്നും പുറത്തായത്. ഇപ്പോൾ പുറത്തെത്തിയശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ശ്രുതി.

വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങുന്നത് എന്നാണ് താരം പറയുന്നത്. ടോപ് ഫൈവിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും അപ്രതീക്ഷിതമായ എലിമിനേഷൻ ആയിരുന്നു എന്നുമാണ് താരം പറയുന്നത്.

നടിയുടെ ഭർത്താവ് എവിനും ശ്രുതിയുടെ പെർഫോമൻസിനെ പറ്റി സംസാരിച്ചു. വളരെ നന്നായിട്ടാണ് ആള് ബിഗ് ബോസ് വീട്ടിൽ നിന്നിട്ടുള്ളത് എന്നും അവരുടെ യഥാർത്ഥ സ്വഭാവം തന്നെയാണ് അവിടെ പോർട്ട് വന്നിട്ടുള്ളത് എന്നും താൻ വളരെ ഹാപ്പിയാണ് എന്നുമാണ് ഭർത്താവ് പറയുന്നത്.

ഇതിൻറെ കൂട്ടത്തിൽ ഭർത്താവ് ഒരു കാര്യം കൂടി പറഞ്ഞു – കഴിഞ്ഞ ആഴ്ച വോട്ട് ചെയ്തിട്ടില്ല, മതി ഇങ്ങട് പോരട്ടെ എന്നു കരുതി. ഭർത്താവിന്റെ ഈ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

ശ്രുതിയും റിനോഷും തമ്മിൽ അമിതമായ സൗഹൃദം ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ഒരു വിമർശനം ഉണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടിട്ട് ആണോ ഭർത്താവ് ഇങ്ങനെ പറഞ്ഞത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചിന്തിക്കുന്നത്. അതേസമയം ഈ വിഷയത്തെക്കുറിച്ചും ഭർത്താവ് സംസാരിച്ചു.

> “റിനോഷിനെ ഞാനൊരു സഹോദരനായിട്ട് മാത്രമാണ് കണ്ടിട്ടുള്ളത്. ശരിക്കും ഞാൻ ഞെട്ടിപ്പോയി. അത്രയും പവിത്രമായി കാണുന്ന ഒരു ബന്ധമാണ് റിനോഷുമായി ഉള്ളത്. അതൊരിക്കലും ഗെയിം ആയിട്ട് പോലും എടുത്തിട്ടില്ല.

> ആരെങ്കിലും വളച്ചു പിടിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്” – ഇതായിരുന്നു ശ്രുതിലക്ഷ്മി പറഞ്ഞത്. ഇതിനുശേഷമാണ് ഈ വിഷയത്തിൽ ഭർത്താവ് സംസാരിച്ചത്. “അക്കാര്യം മനസ്സിലാകുന്നത് ആണല്ലോ, വളച്ചൊടിക്കുന്നവർ ചെയ്യട്ടെ” – ഭർത്താവ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116348/i-havent-voted-for-her-in-the-past-week-such-a-sacred-relationship-with-rinosh)