---
title: "എന്റെ ഭര്‍ത്താവ് എന്റേത് മാത്രമായിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്; പാര്‍ത്ഥിപനുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് നടി"
english_title: "Now, Seetha's words about her broken marriage with Parthipan are garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116340/now-seethas-words-about-her-broken-marriage-with-parthipan-are-garnering-attention"
published_at: "2023-05-22T11:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b07e72f30d_prarthipan.jpg"
keywords: []
---

# എന്റെ ഭര്‍ത്താവ് എന്റേത് മാത്രമായിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്; പാര്‍ത്ഥിപനുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് നടി

> **Lead Summary:** 1990 ലായിരുന്നു പാര്‍ത്ഥിപനും നടി സീതയുമായുള്ള വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറിയിരുന്നു. രണ്ട് മക്കളും ഇരുവര്‍ക്കും പിറന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു.

## Article Content

1990 ലായിരുന്നു പാര്‍ത്ഥിപനും നടി സീതയുമായുള്ള വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറിയിരുന്നു. രണ്ട് മക്കളും ഇരുവര്‍ക്കും പിറന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു.

എന്നാല്‍ 2001 ല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുകയായിരുന്നു. പിരിഞ്ഞ ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സീത മറ്റൊരു വിവാഹത്തിന് തയ്യാറായത്. ഇപ്പോഴിതാ, പാര്‍ത്ഥിപനുമായുള്ള തകര്‍ന്ന വിവാഹ ബന്ധത്തെക്കുറിച്ച് സീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വിവാഹ ജീവിതത്തില്‍ തനിക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെന്നും അത് നടക്കാഞ്ഞതോടെയാണ് വിവാഹ ബന്ധം തകര്‍ന്നതെന്നും സീത വ്യക്തമാക്കി. മറ്റെല്ലാവരെയും പോലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍.

ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന ലോകത്തെക്കുറിച്ച് അധികമറിയാത്ത പെണ്‍കുട്ടി. എന്റെ ഭര്‍ത്താവ് എന്റേത് മാത്രമായിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.

പ്രതീക്ഷകള്‍ വെക്കുന്നതില്‍ എന്താണ് തെറ്റ്. പ്രതീക്ഷകള്‍ തെറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ വന്നത്. പ്രതീക്ഷകള്‍ കുറയ്ക്കണമെന്ന് എല്ലാവരും പറയുമെങ്കിലും അടിസ്ഥാനമായ ചില കാര്യങ്ങളിലുള്ള പ്രതീക്ഷകളില്‍ തെറ്റില്ലെന്നും സീത അന്ന് അഭിപ്രായപ്പെട്ടു.

ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ഫിലിം മേക്കറാണ് പാര്‍ഥിപന്‍. 12 സിനിമകള്‍ ഇദ്ദേഹം ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. ഒത്ത സെരുപ്പ് സൈസ് 7 എന്ന സിനിമയാണ് ഇതില്‍ ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമ. ദേശീയ തലത്തില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടു. 72 ഓളം സിനിമകളില്‍ പാര്‍ത്ഥിപന്‍ അഭിനയിച്ചിട്ടുണ്ട്. 12 സിനിമകളും പാര്‍ത്ഥിപന്‍ നിര്‍മ്മിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116340/now-seethas-words-about-her-broken-marriage-with-parthipan-are-garnering-attention)