---
title: "തേന്മാവിൻ കൊമ്പത്തിലെ വസ്ത്രങ്ങളെക്കുറിച്ച് ശോഭന"
english_title: "shobhana says on the clothes on Thenmavin kombatth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11634/shobhana-says-on-the-clothes-on-thenmavin-kombatth"
published_at: "2021-11-19T14:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619768f443f11_shobhana.jpg"
keywords: []
---

# തേന്മാവിൻ കൊമ്പത്തിലെ വസ്ത്രങ്ങളെക്കുറിച്ച് ശോഭന

> **Lead Summary:** മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മനോഹര സിനിമയാണ് തേന്മാവിൻ കൊമ്പത്ത്. 1994ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ അക്കാലത്ത് ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ശോഭനയുടെ കാർത്തുമ്പി എന്ന കഥാപാത്രത്തിനൊപ്പം മോഹൻലാലിന്റെ മാണിക്യൻ, നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ, ശ്രീനിവാസന്റെ അപ്പക്കാള, സുകുമാരിയുടെ ഇഞ്ചിമ്മൂട് ഗാന്ധാരി തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു.

## Article Content

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മനോഹര സിനിമയാണ് തേന്മാവിൻ കൊമ്പത്ത്. 1994ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ അക്കാലത്ത് ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ശോഭനയുടെ കാർത്തുമ്പി എന്ന കഥാപാത്രത്തിനൊപ്പം മോഹൻലാലിന്റെ മാണിക്യൻ, നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ, ശ്രീനിവാസന്റെ അപ്പക്കാള, സുകുമാരിയുടെ ഇഞ്ചിമ്മൂട് ഗാന്ധാരി തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു.

തേന്മാവിൻ കൊമ്പത്തിലെ ശോഭനയുടെ വസ്ത്രങ്ങൾ ഇന്നും പെൺകുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. മനോഹരമായ ഡിസൈൻ വസ്ത്രങ്ങളായിരുന്നു സിനിമയിൽ ശോഭന ഉപയോഗിച്ചത്. ഈ വസ്ത്രങ്ങൾ താൻ തന്നെയാണ് ഡിസൈൻ ചെയ്തതെന്നാണ് ശോഭന പറഞ്ഞിരിക്കുന്നത്.

ഇന്നലെ ‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ മോഹൻലാലിന് ഒപ്പമുള്ളൊരു രംഗത്തിലെ ഫൊട്ടോ ശോഭന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. നിരവധി പേരാണ് ഫൊട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഈ സിനിമയ്ക്ക് കോസ്റ്റ്യൂം ചെയ്തത് ആരാണെന്നും വളരെ മികച്ചതാണെന്നുമായിരുന്നു ഒരു കമന്റ്. ഇതിനു മറുപടിയായി ഞാൻ തന്നെയാണെന്നും അക്കാലത്ത് ഡിസൈനർമാരൊന്നും ഇല്ലെന്നുമാണ് ശോഭന പറഞ്ഞത്.

കെ.വി.ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിക്കൊടുത്ത സിനിമയാണ് ‘തേന്മാവിൻ കൊമ്പത്ത്’. ഇരട്ട സംഗീതസംവിധായകരായ ബേണി ഇഗ്നേഷ്യസ് ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയാണ്. ‘തേന്മാവിൻ കൊമ്പത്തി’ലൂടെ മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ബേണി ഇഗ്നേഷ്യസ്‌മാരെ തേടിയെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/11634/shobhana-says-on-the-clothes-on-thenmavin-kombatth)