---
title: "പരസ്പരം മധുരം പങ്കിട്ട് ചുംബനമേകി മോഹൻലാലും സുചിത്രയും, പൊന്നാട അണിയിച്ച് ലിജോ; പിറന്നാൾ ആഘോഷം വീഡിയോ "
english_title: "Mohanlal and Suchitra shared a sweet kiss with each other"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116296/mohanlal-and-suchitra-shared-a-sweet-kiss-with-each-other"
published_at: "2023-05-22T08:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ad43847034_mohanlal.jpg"
keywords: []
---

# പരസ്പരം മധുരം പങ്കിട്ട് ചുംബനമേകി മോഹൻലാലും സുചിത്രയും, പൊന്നാട അണിയിച്ച് ലിജോ; പിറന്നാൾ ആഘോഷം വീഡിയോ 

> **Lead Summary:** **മ**ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് തന്റെ അറുപത്തി മൂന്നാം പിറന്നാൾ നടൻ ആഘോഷിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയിരുന്നു.

## Article Content

**മ**ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് തന്റെ അറുപത്തി മൂന്നാം പിറന്നാൾ നടൻ ആഘോഷിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയിരുന്നു.

ഈ അവസരത്തിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. പിന്നാലെ കേക്ക് മോഹൻലാലിന് നൽകിയ സുചിത്ര, മോഹൻലാലിന് സ്നേഹ ചുംബനമേകി.

ശേഷം മോഹൻലാലും ചുംബനം നൽകുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ നന്ദി അറിയിച്ചിട്ടുണ്ട്.

> "ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നു. ഈ ജീവിതത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലായി ഞാൻ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും", എന്നാണ് മോഹൻലാൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116296/mohanlal-and-suchitra-shared-a-sweet-kiss-with-each-other)