---
title: "ബാര്‍ മാനേജർ മേശയുടെ ഡ്രോയർ തുറന്നപ്പോൾ കണ്ടത് പെരുമ്പാമ്പിനെ; വീഡിയോ "
english_title: "When the bar manager opened the drawer of the table, he saw a python; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116273/when-the-bar-manager-opened-the-drawer-of-the-table-he-saw-a-python-video"
published_at: "2023-05-21T23:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a56dfd4d60_viral.jpg"
keywords: []
---

# ബാര്‍ മാനേജർ മേശയുടെ ഡ്രോയർ തുറന്നപ്പോൾ കണ്ടത് പെരുമ്പാമ്പിനെ; വീഡിയോ 

> **Lead Summary:** പാമ്പിനെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പാമ്പിന്റെ വീഡിയോകൾ നാം കാണാറുണ്ട്. ചില വീഡിയോകൾ വെെറലാകാറുമുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് വെെറലായിരിക്കുന്നത്.

## Article Content

പാമ്പിനെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പാമ്പിന്റെ വീഡിയോകൾ നാം കാണാറുണ്ട്. ചില വീഡിയോകൾ വെെറലാകാറുമുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് വെെറലായിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ഒരു ബാറിലെ മാനേജർ തന്റെ മേശയുടെ ഡ്രോയറിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. മേശയുടെ ഡ്രോയറിൽ മയങ്ങിക്കിടന്ന പാമ്പിനെ മാറ്റാൻ ഒരു പാമ്പ് പിടുത്തക്കാരനെ മാനേജർ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് സംഭവം. സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്‌സ് 24/7 ആണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. ബാർ മാനേജരുടെ മേശയുടെ ഡ്രോയറിലാണ് പാമ്പിനെ കണ്ടത്.

ഇതറിയാതെയാണ് മാനേജർ ദിവസം മുഴുവൻ മേശക്ക് സമീപമിരുന്ന് ജോലി ചെയ്ത്. ഓഫീസ് അടക്കാൻ സമയത്ത് മേശ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത് എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത് വീഡിയോയുടെ കുറപ്പിൽ പറയുന്നു.

[**https://www.facebook.com/SunshineCoastSnakeCatchers/videos/1022340888734569/?t=181**](https://www.facebook.com/SunshineCoastSnakeCatchers/videos/1022340888734569/?t=181)

കറുപ്പും മഞ്ഞയും കലർന്ന പാമ്പ് ബാർ മാനേജരുടെ മേശയുടെ ഡ്രോയറിൽ സുഖമായി ചുരുണ്ടുകിടന്നു. ദിവസം മുഴുവൻ മേശപ്പുറത്ത് ജോലി ചെയ്ത ശേഷമാണ് മാനേജർ കൂറ്റൻ പാമ്പിനെ കണ്ടെത്തിയത്.

പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പാമ്പ് പിടുത്തക്കാർ പങ്കുവച്ചു. റെസ്‌ക്യൂ ടീമിലെ ഒരാൾ പാമ്പിനെ കൈകളിൽ പിടിച്ചപ്പോൾ പാമ്പ് അയാളുടെ കൈയിൽ ചുരുണ്ടുകൂടി. പിന്നീട് സംഘം പെരുമ്പാമ്പിനെ കാട്ടിൽ തുറന്നുവിടുന്നതും കാണാം.

പേപ്പറുകളും മറ്റ് സ്റ്റേഷനറി വസ്തുക്കളും വച്ച ഡ്രോയറിൽ ചുരുണ്ടുകൂടികിടക്കുന്ന പാമ്പിനെ വീഡിയോയിൽ കാണാവുന്നതാണ്. പാമ്പ് പിടുത്തക്കാരൻ പാമ്പിനെ പിടിച്ച ശേഷം സുരക്ഷിതമായി കാട്ടില്ലേക്ക് അയക്കുന്നതും വീഡിയോയിൽ കാണാം. ഞാൻ പോയി എന്റെ മേശയുടെ ഡ്രോയറിൽ ഒരു ലോക്ക് ഇടട്ടെ. ഇത് കണ്ട് ഞാൻ ശരിക്കും പേടിച്ച് പോയി എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116273/when-the-bar-manager-opened-the-drawer-of-the-table-he-saw-a-python-video)