---
title: "ഇസ്ലാമില്‍ ആകൃഷ്ടയായി മതം മാറി; ആദ്യ ഉംറ നിര്‍വ്വഹിച്ച് നടി "
english_title: "Actress Sanjana Galrani performed Umrah."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116240/actress-sanjana-galrani-performed-umrah"
published_at: "2023-05-21T19:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a2697e9fd1_sanjana_garnaari.jpg"
keywords: []
---

# ഇസ്ലാമില്‍ ആകൃഷ്ടയായി മതം മാറി; ആദ്യ ഉംറ നിര്‍വ്വഹിച്ച് നടി 

> **Lead Summary:** ഉംറ നിര്‍വ്വഹിച്ച് നടി സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ സഞ്ജന നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ്. ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഡോക്ടര്‍ അസീസ് പാഷയാണ് സഞ്ജനയുടെ ഭര്‍ത്താവ്.

## Article Content

ഉംറ നിര്‍വ്വഹിച്ച് നടി സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ സഞ്ജന നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ്. ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഡോക്ടര്‍ അസീസ് പാഷയാണ് സഞ്ജനയുടെ ഭര്‍ത്താവ്.

സഞ്ജനയുടെ ആദ്യ ഉംറയാണിത്. കുടുംബത്തോടൊപ്പമാണ് നടി ഉംറ നിര്‍വ്വഹിക്കാനെത്തിയത്. മക്കയിലെ താമസമുറിയില്‍ നിന്നും പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നെന്നും ഹറമിലെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാവുന്ന തരത്തിലായിരുന്നു താമസം ഒരുക്കി തന്നതെന്നും സഞ്ജന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഉംറ നിര്‍വ്വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യത്തെ ഉംറ നിര്‍വ്വഹിച്ചത്.

എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചു എന്നാണ് ഫെയ്‌സ്ബുക്കിലൂടെ സഞ്ജന വ്യക്തമാക്കുന്നത്.

അതേസമയം, ഇസ്ലാമില്‍ ആകൃഷ്ടയായതിന് പിന്നാലെയാണ് മുസ്ലീമായ അസീസ് പാഷയെ നടി വിവാഹം ചെയതത്. ‘കാസനോവ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘ആറാട്ട്’ എന്നീ മലയാള സിനിമകളില്‍ സഞ്ജന അഭിനയിച്ചിട്ടുണ്ട്. ‘ചോരന്‍’, ‘ചില നേരങ്ങളില്‍ ചിലര്‍’ എന്നീ മലയാളം ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി അണിയറയില്‍ ഒരുങ്ങുന്നത്. ‘പോടാ മുണ്ടം’ എന്ന തമിഴ് സിനിമയും സഞ്ജനയുടെതായി ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116240/actress-sanjana-galrani-performed-umrah)