---
title: "വാക്കുപാലിച്ച് മോഹൻലാല്‍, പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് വീടായി"
english_title: "Mohanlal gave a house to the family of Linu who died during the flood rescue operation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116236/mohanlal-gave-a-house-to-the-family-of-linu-who-died-during-the-flood-rescue-operation"
published_at: "2023-05-21T19:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a23a2519cf_mohanlal.jpg"
keywords: []
---

# വാക്കുപാലിച്ച് മോഹൻലാല്‍, പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് വീടായി

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ പേരാണ് മോഹൻലാലിന് സമ്മാനങ്ങളുമൊക്കെയായി രംഗത്ത് എത്തുന്നത്. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രൊജക്റ്റിന്റെ ഭാഗമായി ഒരു വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചതാണ് പുതിയ വാര്‍ത്ത.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ പേരാണ് മോഹൻലാലിന് സമ്മാനങ്ങളുമൊക്കെയായി രംഗത്ത് എത്തുന്നത്. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രൊജക്റ്റിന്റെ ഭാഗമായി ഒരു വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചതാണ് പുതിയ വാര്‍ത്ത.

2019ല്‍ പ്രളയത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തിനാണ് വിശ്വശാന്തി ഫൗണ്ടേഷൻ വീടുവെച്ച് നല്‍കിയിരിക്കുന്നത്. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവൻ നഷ്‍ടമായ കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് മോഹൻലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷൻ അന്ന് അറിയിച്ചിരുന്നു.

ആ വാക്കുപാലിച്ചതായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ മോഹൻലാലും ഒപ്പമുള്ളവരും. വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധിയായ സംവിധായകൻ മേജര്‍ രവി അന്ന് ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം അടിന്തര സഹായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്‍തിരുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ വീടുവെച്ച് നല്‍കുമെന്ന് സംവിധായകൻ മേജര്‍ രവിയാണ് അന്ന് അറിയിച്ചതും.

പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ വെളക്കെട്ടില്‍ വീണായിരുന്നു ലിനുവിന് ജീവൻ നഷ്‍ടമായത്. വീട്ടില്‍ വെള്ളം കയറിയതതിനെ തുടര്‍ന്ന് ലിനുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനിത്തിന് പോയപ്പോഴായിരുന്നു ലിനുവിന് ജീവൻ നഷ്‍ടമായത്. അദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116236/mohanlal-gave-a-house-to-the-family-of-linu-who-died-during-the-flood-rescue-operation)