---
title: "പുഷ്പ 2വിൽ ശ്രീവല്ലി മരിക്കുമോ?,  ഫോട്ടോ വൈറൽ"
english_title: "Will Srivalli die in Pushpa 2?, photo goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116209/will-srivalli-die-in-pushpa-2-photo-goes-viral"
published_at: "2023-05-21T15:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469efee8a815_rashmi.jpg"
keywords: []
---

# പുഷ്പ 2വിൽ ശ്രീവല്ലി മരിക്കുമോ?,  ഫോട്ടോ വൈറൽ

> **Lead Summary:** പുഷ്പ 2വിൽ ശ്രീവല്ലി മരിക്കുമോ? ഈ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ രശ്‌മിക അവതരിപ്പിക്കുന്ന ശ്രീവല്ലി എന്ന കഥാപാത്രം മരിക്കും എന്ന തരത്തിലുള്ള ഒരു ഫോട്ടോ വൈറലായതോടെയാണ് ഇത്തരത്തിലൊരു ചോദ്യം ആരാധകരിൽ നിന്നും ഉയരുന്നത്.

## Article Content

പുഷ്പ 2വിൽ ശ്രീവല്ലി മരിക്കുമോ? ഈ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ രശ്‌മിക അവതരിപ്പിക്കുന്ന ശ്രീവല്ലി എന്ന കഥാപാത്രം മരിക്കും എന്ന തരത്തിലുള്ള ഒരു ഫോട്ടോ വൈറലായതോടെയാണ് ഇത്തരത്തിലൊരു ചോദ്യം ആരാധകരിൽ നിന്നും ഉയരുന്നത്.

ചിത്രത്തിലെ അല്ലു അർജുന്റെ ഫസ്റ്റ് ലുക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. എന്നാൽ ശ്രീവല്ലിയുടെ ലുക്ക് നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇക്കാരണത്താലാണ് രശ്‌മികയുടെ ഒരു ചിത്രം ഇപ്പോൾ വൈറലായിരിക്കുന്നത്. ശ്രീവല്ലിയോട് സാമ്യമുള്ള ഒരു സ്ത്രീ മരിച്ചുകിടക്കുന്ന ചിത്രമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ചിത്രത്തിൽ രശ്മികയുടെ കഥാപാത്രം മരിക്കും എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ യഥാർത്ഥത്തിൽ ആ ഫോട്ടോ പുഷ്പ-2 ലേത് അല്ല. ഒരു മറാത്തി സിനിമയിലെ രംഗത്തിലിൽ നിന്നുള്ള ഫ്രെയിമാണ്. ഫോട്ടോയിൽ ഉള്ളത് രശ്‌മികയുമല്ല, നടി ഇഷ ദിവേകർ ആണ്. അതിനാൽ പുഷ്പ-2വിൽ രശ്മിക മരിക്കുമെന്നത് സത്യമല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പുഷ്പ രാജും (അല്ലു അർജുൻ) ഭൻവർ സിംഗ് ഷെകാവത് (ഫഹദ് ഫാസിൽ) തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ശ്രീവല്ലി മരിക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒരു നിർണായക ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി നിർമ്മാതാക്കൾ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഫോട്ടോയും വൈറലായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116209/will-srivalli-die-in-pushpa-2-photo-goes-viral)