---
title: "അഭയകേന്ദ്രത്തിലെ 'മാലാഖമാരു'മായി  പിറന്നാൾ  ആഘോഷിച്ച് മോഹൻലാൽ "
english_title: "Mohanlal celebrated his birthday with the 'angels' of the shelter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116203/mohanlal-celebrated-his-birthday-with-the-angels-of-the-shelter"
published_at: "2023-05-21T15:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469e78d8e178_mohanlal.jpg"
keywords: []
---

# അഭയകേന്ദ്രത്തിലെ 'മാലാഖമാരു'മായി  പിറന്നാൾ  ആഘോഷിച്ച് മോഹൻലാൽ 

> **Lead Summary:** മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ പ്രിയ ലാലേട്ടന് ആശംസയുമായി രം​ഗത്തെത്തുകയാണ്.

## Article Content

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ പ്രിയ ലാലേട്ടന് ആശംസയുമായി രം​ഗത്തെത്തുകയാണ്.

സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാലിന്റെ ഫോട്ടോകളും വീഡിയോകളും ആശംസകളുമൊക്കെയാണ്. ഈ അവസരത്തിൽ മോഹൻലാൽ പങ്കുവെച്ച ഫോട്ടോകളാണ് ഏവരുടെയും ഹൃദയം കവരുന്നത്.

അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം. ഹം(HUM) ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏഞ്ചൽസ് ഹട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പം ആണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്.

കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച മോഹൻലാൽ, കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളും കൈമാറി. 'കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം', എന്നാണ് ഫോട്ടോകള്‍ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116203/mohanlal-celebrated-his-birthday-with-the-angels-of-the-shelter)