---
title: "മെയ് 22 എന്റെ ബി​ഗ് ഡെ... ബ്രൈഡൽ‌ ലുക്കിൽ സന്തോഷ വാർത്തയുമായി ലക്ഷ്മി നക്ഷത്ര "
english_title: "Now the Lakshmi Nakshatra is talking about her latest happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116199/now-the-lakshmi-nakshatra-is-talking-about-her-latest-happiness"
published_at: "2023-05-21T14:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469da5755347_nakshathra.jpg"
keywords: []
---

# മെയ് 22 എന്റെ ബി​ഗ് ഡെ... ബ്രൈഡൽ‌ ലുക്കിൽ സന്തോഷ വാർത്തയുമായി ലക്ഷ്മി നക്ഷത്ര 

> **Lead Summary:** അവതാരികയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് ലക്ഷ്മി നക്ഷത്ര . സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിൾക്ക് കൂടുതൽ സുപരിചിതയായത് .

## Article Content

അവതാരികയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് ലക്ഷ്മി നക്ഷത്ര . സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിൾക്ക് കൂടുതൽ സുപരിചിതയായത് .

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് സംസാരിച്ച് ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. 'മെയ് 22 എന്റെ ബി​ഗ് ഡെ... മറക്കാതെ എല്ലാവരും വരണം....' എന്ന തലക്കെട്ട് നൽകിയാണ് ലക്ഷ്മി വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്യാണ വേഷത്തില്‍ നില്‍ക്കുന്ന തംപ് ഇമേജും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

അവതാരിക എന്നതിലുപരിയായി ചെറിയ ഷോർട്ട് ഫിലിമുകളിലും പരസ്യങ്ങളിലും ലക്ഷ്മി നക്ഷത്ര അഭിനയിക്കാറുണ്ട്. ലക്ഷ്മിയുടെ പുതിയ വീഡിയോ കണ്ടതോടെ ആരാധകരും സ്ഥിരം പ്രേക്ഷകരും ആകെ കൺഫ്യൂഷനിലായി. ‌‌‌‌‌

പെട്ടന്ന് കാണുമ്പോൾ ലക്ഷ്മിയുടെ വിവാഹമാണോയെന്ന് തോന്നിപ്പോകും. അല്ലെങ്കില്‍ കല്യാണത്തെ കുറിച്ചുള്ള എന്തോ കാര്യമാണ് താരം പറയാന്‍ വരുന്നതെന്ന് തോന്നും. എന്നാൽ സംഭവം ഇതൊന്നുമായിരുന്നില്ല. വിവാഹമോ വിവാഹം സംബന്ധിച്ച കാര്യങ്ങളുമായോ ലക്ഷ്മിയുടെ പുതിയ വീഡിയോയ്ക്ക് ബന്ധമില്ല. 

ഒരു ജ്വല്ലറി പരസ്യത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവറാണ് പുതിയ വീഡിയോയില്‍ കാണിക്കുന്നത്. മെയ് 22ന് ആണ് ഈ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം. അത് എങ്ങിനെയാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിലെ വലിയ ദിവസം ആകുന്നത് എന്ന സംശയത്തിലാണ് ആരാധകർ. ഏറെ ആ​ഗ്രഹിച്ചിരുന്ന അവസരം കിട്ടിയതിന്റെ സന്തോഷമാകാം ലക്ഷ്മിക്കെന്നാണ് മറ്റ് ചിലർ വീഡിയോ കണ്ട് പറയുന്നത്. 

അമ്മയാണ് ലക്ഷ്മിക്കൊപ്പം ഷൂട്ടിന് ഒപ്പം വന്നത്. ജ്വല്ലറി പരസ്യത്തിന് വേണ്ടി ഒന്ന് ബ്രൈഡൽ ലുക്കും മറ്റൊന്ന് ഡയമണ്ട് ആഭരണങ്ങൾ അണിഞ്ഞ് വെസ്റ്റേൺ‌ ലുക്കിലുമാണ് ലക്ഷ്മി നക്ഷത്ര എത്തിയത്. രണ്ട് ലുക്കിലും ലക്ഷ്മി അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഷൂട്ട് ഉള്ള ദിവസം ലക്ഷ്മിയുടെ ഒരു ദിവസം എങ്ങിനെയാണെന്നതും വീഡിയോയില്‍ കാണാം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/116199/now-the-lakshmi-nakshatra-is-talking-about-her-latest-happiness)